2020 July 13 Monday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി ഇന്തോനേഷ്യയിലേക്ക്

ഹിദായ നഗര്‍ (തിരൂരങ്ങാടി): ഇന്തോനേഷ്യന്‍ തലസ്ഥാനമായ ജക്കാര്‍ത്തയില്‍ നടക്കുന്ന മൂന്നാമത് രാജ്യാന്തര ഇസ്‌ലാമിക് കോണ്‍ഫറന്‍സില്‍ സംബന്ധിക്കാന്‍ ദാറുല്‍ഹുദാ ഇസ്‌ലാമിക് സര്‍വകലാശാല വൈസ് ചാന്‍സലറും സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജന.സെക്രട്ടറിയുമായ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി ജക്കാര്‍ത്തയിലേക്ക് തിരിച്ചു.
ഇന്തോനേഷ്യയിലെ വിവിധ സര്‍വകലാശാലകളുടെ സംയുക്താഭിമുഖ്യത്തിലാണ് കോണ്‍ഫറന്‍സ്. 16,17 തിയതികളിലായി നടക്കുന്ന ദ്വിദിന കോണ്‍ഫറന്‍സില്‍ വിവിധ സര്‍വകലാശാല മേധാവികളും ഗവേഷകരും പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. 16 ന് ബുധനാഴ്ച നടക്കുന്ന ആദ്യ സെഷനില്‍ ഇസ്‌ലാമിക വീക്ഷണത്തിലെ വിദ്യാഭ്യാസവും ലക്ഷ്യവും എന്ന വിഷയത്തില്‍ നദ്‌വി പ്രബന്ധമവതരിപ്പിക്കും. ഇന്തോനേഷ്യയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സന്ദര്‍ശിക്കുന്ന അദ്ദേഹം വിവിധ പണ്ഡിതന്മാരുമായും നേതാക്കളുമായും കൂടിക്കാഴ്ചയും നടത്തും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.