2019 March 26 Tuesday
നീതി ലഭ്യമാക്കാനുള്ള എളുപ്പമാര്‍ഗം മറ്റുള്ളവര്‍ക്കു നീതി വാങ്ങിക്കൊടുക്കലാണ്. -മഹാത്മജി

ഡോ. ടി.ഐ രാധാകൃഷ്ണന്‍ പുരസ്‌കാരം കൈതപ്രത്തിന്

തൃശൂര്‍: ഡോ. ടി.ഐ രാധാകൃഷ്ണന്‍ ഫൗണ്ടേഷന്‍ പുരസ്‌കാരം കൈതപ്രം ദാമോദരന്‍ നമ്പൂതിരിക്ക് സമ്മാനിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
11,111രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ഡോ. ടി.ഐ രാധാകൃഷ്ണന്റെ ആറാം ചരമവാര്‍ഷിക ദിനമായ 25ന് മൂന്നിന് സാഹിത്യ അക്കാദമി ഹാളില്‍ നടക്കുന്ന അനുസ്മരണ യോഗത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പുരസ്‌കാരം സമ്മാനിക്കും. വാര്‍ത്താ സമ്മേളനത്തില്‍ ടി.വി ചന്ദ്രമോഹന്‍, ഒ.പി ബാലന്‍ മേനോന്‍, ശ്രീധരന്‍ തേറമ്പില്‍, പി.ചന്ദ്രശേഖരന്‍, രവി അന്തിക്കാട് പങ്കെടുത്തു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.