2018 September 24 Monday
ആത്മാവിനെ ആയുധങ്ങള്‍ മുറിവേല്‍പ്പിക്കുന്നില്ല അഗ്നി ദഹിപ്പിക്കുന്നില്ല. ജലം നനയ്ക്കുന്നില്ല. കാറ്റ് ഉണക്കുന്നുമില്ല.
-ഭഗവത്ഗീത

ഡോ. കെ. അബ്ദുല്‍ ഗഫൂര്‍ ഉര്‍ദു ഭാഷക്ക് പ്രചാരം നല്‍കിയ വ്യക്തി

കോഴിക്കോട്: ഉര്‍ദു ഭാഷയ്ക്കും കേരളത്തിലെ ഭാഷാ പ്രചാരണത്തിനും മികച്ച സംഭാവനകള്‍ നല്‍കിയ വ്യക്തിയായിരുന്നു ഡോ. കെ. അബ്ദുല്‍ ഗഫൂറെന്ന് എം.പി അബ്ദുസ്സമദ് സമദാനി അഭിപ്രായപ്പെട്ടു. അന്‍ജുമന്‍ തര്‍ഖി ഉര്‍ദു (ഹിന്ദ്) കേരള കെ.പി കേശവമേനോന്‍ ഹാളില്‍ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും വിദ്യാര്‍ഥികളും അധ്യാപകരും കേരള ഉര്‍ദു ടീച്ചേഴ്‌സ് അസോസിയേഷന്റെയും മറ്റു ഉര്‍ദു സംഘടനകളുടെയും നേതൃത്വത്തിലാണ് അനുസ്മരണ യോഗം സംഘടിപ്പിച്ചത്. എസ്.ഇ.ആര്‍.ടി കരിക്കുലം വിഭാഗം മേധാവിയും അന്‍ജുമന്‍ തര്‍ഖി ഉര്‍ദു (ഹിന്ദ്) കേരള സംസ്ഥാന സെക്രട്ടറിയുമായിരുന്നു ഡോ. കെ. അബ്ദുല്‍ ഗഫൂര്‍.
അന്‍ജുമന്‍ തര്‍ഖി ഉര്‍ദു (ഹിന്ദ്) വൈസ് പ്രസിഡന്റ് കെ.പി വേലായുധന്‍ മാസ്റ്റര്‍ അധ്യക്ഷനായി. സി.പി ചെറിയ മുഹമ്മദ്, അഹമ്മദ്കുട്ടി കളത്തില്‍, എം. ഹുസൈന്‍, പി. മൊയ്തീന്‍കുട്ടി മാസ്റ്റര്‍, കെ. ബാബു, എന്‍. മൊയ്തീന്‍കുട്ടി, കെ.പി അബ്ദുറഷീദ്, മുഹമ്മദ് അസീം മണിമുണ്ട, ഡോ. പി.എ കരീം, കെ.പി ശംസുദ്ദീന്‍ തിരൂര്‍ക്കാട്, പി.പി അബ്ദുറഹിമാന്‍ കൊടിയത്തൂര്‍, ഹാജി എം. സുബൈര്‍, വളപ്പില്‍ ബീരാന്‍കുട്ടി, പി.കെ.സി മുഹമ്മദ്, കെ. മോയിന്‍കുട്ടി സംബന്ധിച്ചു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.