2019 August 23 Friday
നീ വിധിപറയുകയാണെങ്കില്‍ നീതിപൂര്‍വം വിധിപറയുക. നിശ്ചയം, അല്ലാഹു നീതിമാന്മാരെ സ്‌നേഹിക്കുന്നു. ഖുര്‍ആന്‍ (5:42)

ഡോ. എ. ജയതിലക് ആസൂത്രണ സാമ്പത്തികകാര്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി

 

തിരുവനന്തപുരം: പട്ടികജാതി-വര്‍ഗ വികസന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി കഴിഞ്ഞ മന്ത്രിസഭാ യോഗം നിയമിച്ച ഡോ. എ. ജയതിലകിനെ ആസൂത്രണ സാമ്പത്തികകാര്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി മാറ്റി നിയമിച്ചു.
കേരള സ്റ്റേറ്റ് പ്ലാനിങ് ബോര്‍ഡ് മെമ്പര്‍ സെക്രട്ടറിയുടെയും കായിക യുവജനകാര്യ വകുപ്പിന്റെയും അധിക ചുമതലകള്‍കൂടി ഇദ്ദേഹം വഹിക്കും. ശാരദ മുരളീധരനെ പട്ടികജാതി-വര്‍ഗ വികസന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിച്ചു. തദ്ദേശസ്വയംഭരണ (റൂറല്‍) വകുപ്പിന്റെയും പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെയും അധിക ചുമതലകള്‍കൂടി ഇവര്‍ വഹിക്കും. വിവര പൊതുജന സമ്പര്‍ക്ക വകുപ്പ് സെക്രട്ടറി പി. വേണുഗോപാല്‍ നിലവിലുള്ള ചുമതലകള്‍ക്കുപുറമെ സൈനിക ക്ഷേമ വകുപ്പ്, പ്രിന്റിങ് ആന്‍ഡ് സ്റ്റേഷനറി എന്നിവയുടെ അധിക ചുമതലകള്‍കൂടി വഹിക്കും


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.