2020 January 23 Thursday
യുദ്ധഭീതിയോടെ ഗൾഫ് മേഖല; മറ്റൊരു ഗൾഫ് യുദ്ധം താങ്ങാൻ ലോകത്തിനു ശേഷിയുണ്ടാകില്ലെന്ന് യു എൻ

ഡോളറില്‍ ഏറ്റവും കൂടുതല്‍ വിനിമയം നടന്ന നഗരം: ഒന്നാംസ്ഥാനം ദുബൈക്ക്

 

ജിദ്ദ: ഡോളര്‍ പ്രകാരം ലോകത്ത് ഏറ്റവും കൂടുതല്‍ വിനിമയം നടന്ന മികച്ച പത്ത് നഗരങ്ങളില്‍ മക്കയും ഇടം നേടി. ദുബൈ നഗരമാണ് ലിസ്റ്റില്‍ ഒന്നാമതെത്തിയത്. അറബ് മേഖലയില്‍ അതിവേഗം വളരുന്ന നഗരമായി അബുദാബിയെയും തെരഞ്ഞെടുത്തു.
ആഗോളതലത്തില്‍ പ്രവര്‍ത്തിക്കുന്ന മാസ്റ്റര്‍കാര്‍ഡ് ഗ്ലോബല്‍ ഡെസ്റ്റിനേഷന്‍ സിറ്റീസ് ഇന്‍ഡെക്‌സ് (ജി.ഡി.സി.ഐ) പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് പരാമര്‍ശമുള്ളത്. കഴിഞ്ഞ ഒരു വര്‍ഷത്തെ കണക്കുകള്‍ വച്ചാണ് പുതിയ റിപ്പോര്‍ട്ട്. ഡോളര്‍ പ്രകാരം ഏറ്റവും കൂടുതല്‍ ചെലവഴിച്ച മികച്ച 10 നഗരങ്ങളില്‍ രണ്ടാം സ്ഥാനത്താണ് മക്ക ഇടംപിടിച്ചത്. തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് മക്ക ലിസ്റ്റില്‍ ഇടം നേടുന്നത്. മക്ക സന്ദര്‍ശകര്‍ പ്രതിദിനം ശരാശരി 153 ഡോളര്‍വരെ ചിലവഴിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഒരു ദിവസം ശരാശരി 553 ഡോളര്‍ വരെ ചിലവഴിക്കുന്ന ദുബായ് നഗരമാണ് ലിസ്റ്റില്‍ ഒന്നാമത്. ബാങ്കോക്ക് നഗരമാണ് മൂന്നാം സ്ഥാനത്ത്.
ലോകത്ത് ഏറ്റവുമധികം ആളുകള്‍ സന്ദര്‍ശിക്കുന്ന നാലാമത്തെ നഗരം ദുബൈ ആണ്. തുടര്‍ച്ചയായ അഞ്ചാം വര്‍ഷമാണ് ദുബായ് ഈ സ്ഥാനം നിലനിര്‍ത്തുന്നത്.
കഴിഞ്ഞ വര്‍ഷം 15.93 ദശലക്ഷം അന്താരാഷ്ട്ര സന്ദര്‍ശകരാണ് ദുബൈനഗരം സന്ദര്‍ശിച്ചത്. യു.എ.ഇ തലസ്ഥാനമായ അബൂദബിയാണ് മിഡില്‍ ഈസ്റ്റിലെയും ആഫ്രിക്കയിലെയും അതിവേഗം വളരുന്ന നഗരം.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.