2020 August 15 Saturday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ഡോക്യുമെന്ററി പ്രകാശനം ചെയ്തു

കോഴിക്കോട്: ‘എടയ്ക്കല്‍ ദി റോക്ക് മാജിക് ‘ ഡോക്യുമെന്ററി പ്രകാശനം ചെയ്തു. കോഴിക്കോട് കെ.പി കേശവമേനോന്‍ ഹാളില്‍ നടന്ന ചടങ്ങില്‍ ചരിത്ര ഗവേഷകന്‍ ഡോ. എം.ജി.എസ് നാരായണന്‍ എടയ്ക്കല്‍ ഗുഹ സംരക്ഷണസമിതി ഭാരവാഹി തോമസ് അമ്പലവയലിനു നല്‍കിയാണ് പ്രകാശനം നിര്‍വഹിച്ചത്.
പൈതൃകം സാംസ്‌കാരിക സംഗമത്തിന്റെ ബാനറില്‍ നിര്‍മിച്ച ഡോക്യുമെന്ററിയുടെ രചനയും സംവിധാനവും നിര്‍വഹിച്ചത് പി.ടി സന്തോഷ്‌കുമാറാണ്.
ചടങ്ങില്‍ ഡോ. എം.ആര്‍ രാഘവവാര്യര്‍ അധ്യക്ഷനായി. ഡോ. എം. വിജയലക്ഷ്മി, ഡോ. ഹരിദാസന്‍, പോള്‍ കല്ലാനോട്, കെ.വി അന്‍വര്‍, ഇബ്രാഹിം കോട്ടയ്ക്കല്‍, ഡോ. എന്‍. രാജന്‍, പി.ടി സന്തോഷ് കുമാര്‍ സംസാരിച്ചു. എന്‍.ബി രാജേഷ് സ്വാഗതവും ഇന്ദുകേഷ് തൃപ്പനച്ചി നന്ദിയും പറഞ്ഞു.

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.