2019 December 06 Friday
ഇന്ത്യയും സഊദിയും 2020 ലെ ഹജ്ജ് കരാർ ഒപ്പ് വെച്ചു

ഡോക്ടര്‍ചമഞ്ഞ് പണം തട്ടിപ്പ്: യുവതി അറസ്റ്റില്‍

പേരൂര്‍ക്കട: ഡോക്ടറാണെന്നു പരിചയപ്പെടുത്തി ഒരു കോടി 25 ലക്ഷം രൂപ തട്ടിയെടുത്ത യുവതി പൊലിസ് പിടിയിലായി. കൊല്ലം ആദിച്ചനല്ലൂര്‍ തഴുതല ഇബി മന്‍സിലില്‍ നിയ എന്നുവിളിക്കുന്ന ഇബി ഇബ്രാഹിം (30) ആണ് പിടിയിലായത്.
കൊല്ലം മെഡിസിറ്റി ആശുപത്രിയില്‍ ഡോക്ടറാണെന്നും പുതുതായി ആശുപത്രി തുടങ്ങാന്‍ പോകുന്നുവെന്നും വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്.ഡയറക്ടര്‍ ബോര്‍ഡംഗമാക്കാമെന്നതുള്‍പ്പടെയുള്ള വാഗ്ദാനങ്ങള്‍ നല്‍കി പട്ടം സ്വദേശിയായ ഒരാളില്‍നിന്നാണ് 1.25 കോടി തട്ടിയെടുത്തത് .
സിറ്റി സൈബര്‍ സെല്ലിന്റെ സഹായത്തോടെ യുവതിയുടെ മൊബൈല്‍കോളുകള്‍ പിന്തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ നെയ്യാറ്റിന്‍കരയിലെ ഒളിസങ്കേതത്തില്‍ നിന്നാണ് പിടികൂടിയത്. ഇവരില്‍നിന്ന് സ്വര്‍ണാഭരണങ്ങളും വിലകൂടിയ മൊബൈല്‍ഫോണുകളും വിവിധ കമ്പനികളുടെ സിമ്മുകളും പൊലിസ് കണ്ടെത്തി. ഇബിയുടെ സഹായികളായ നാലുപേരെ നേരത്തെ പൊലിസ് പിടികൂടിയിരുന്നു. തിരുവനന്തപുരം സിറ്റി കണ്‍ട്രോള്‍ റൂം എ.സി വി. സുരേഷ്‌കുമാര്‍, കഴക്കൂട്ടം സൈബര്‍ സിറ്റി എ.സി പ്രമോദ്കുമാര്‍, മെഡിക്കല്‍കോളജ് സി.ഐ സി.ഐ സി. ബിനുകുമാര്‍, എസ്.ഐ ബിജോയി, എസ്.സി.പി.ഒ ജയശങ്കര്‍, സി.പി.ഒ അനില്‍, വനിതാ സി.പി.ഒ അശ്വതി, സിറ്റി ഷാഡോ ടീം എന്നിവര്‍ ഉള്‍പ്പെട്ട സംഘം പിടികൂടിയ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.