2020 July 14 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ഡൊണാള്‍ഡ് ട്രംപും ആംഗെലാ മെര്‍ക്കലും ആദ്യ കൂടിക്കാഴ്ച നടത്തി

ഐ.എസിനെതിരായ പോരാട്ടം, നാറ്റോ, ഉക്രൈന്‍ തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ചചെയ്തു

 

വാഷിങ്ടണ്‍: ഇരുദ്രുവങ്ങളിലുള്ള രണ്ടു ഭരണാധികാരികളായ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ജര്‍മന്‍ ചാന്‍സിലര്‍ ആംഗെല മെര്‍ക്കലും വൈറ്റ് ഹൈസില്‍ പ്രഥമ കൂടിക്കാഴ്ച നടത്തി.

ഐ.എസിനെതിരായ പോരാട്ടം, നാറ്റോ സൈനിക സഖ്യത്തെ ശക്തിപ്പെടുത്തല്‍, റഷ്യയുമായുള്ള ഉക്രൈന്‍ പ്രശ്‌നം പരിഹരിക്കല്‍ എന്നിവയാണ് മുഖ്യ അജണ്ടയായത്.

തെരഞ്ഞെടുപ്പു സമയത്ത് മെര്‍ക്കലിനെ ഇടയ്ക്കിടെ വിമര്‍ശിച്ചയാളാണ് ട്രംപ്. അഭയാര്‍ഥികളെ ജര്‍മനി സ്വാഗതം ചെയ്ത നടപടിയെ വിമര്‍ശിച്ചാണ് ട്രംപ് കടുത്ത വാക്കുകള്‍ പറഞ്ഞിരുന്നത്. സിറിയയില്‍ നിന്നുള്ള അഭയാര്‍ഥി പ്രവാഹത്തില്‍ ജര്‍മനി നശിക്കുമെന്നു വരെ പറഞ്ഞിരുന്നു.

ഇക്കാര്യത്തില്‍ തങ്ങള്‍ വ്യത്യസ്ത നിലപാടാണുള്ളതെന്ന് മെര്‍ക്കല്‍ കൂടിക്കാഴ്ചയ്ക്കു ശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

അതേസമയം, മുന്‍ നിലപാടില്‍ ഉറച്ചുനിന്നു തന്നെയാണ് ട്രംപ് സംസാരിച്ചത്. ”കുടിയേറ്റം ഔദ്യാര്യമാണ്, അല്ലാത അവകാശമല്ല, തങ്ങളുടെ പൗരന്മാരുടെ സുരക്ഷിതത്വത്തിനാണ് പ്രഥമ പരിഗണന, സംശയം വേണ്ട”- ട്രംപ് പറഞ്ഞു.


 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.