2019 March 26 Tuesday
നീതി ലഭ്യമാക്കാനുള്ള എളുപ്പമാര്‍ഗം മറ്റുള്ളവര്‍ക്കു നീതി വാങ്ങിക്കൊടുക്കലാണ്. -മഹാത്മജി

ഡേവിസ് കപ്പ്: ഇന്ത്യക്ക് ഡബിള്‍സിലും തോല്‍വി

ന്യൂഡല്‍ഹി: ഡേവിസ് കപ്പ് ലോകഗ്രൂപ്പ് പ്ലേ ഓഫില്‍ ഏറെ പ്രതീക്ഷയുമായിറങ്ങിയ ഇന്ത്യക്ക് സ്‌പെയിനിനെതിരേ ഡബിള്‍സിലും തോല്‍വി. ലിയാന്‍ഡര്‍ പെയ്‌സ്-സാകേത് മൈനേനി സഖ്യം സ്‌പെയിനിന്റെ റാഫേല്‍ നദാല്‍-മാര്‍ക്കോ ലോപസ് സഖ്യത്തോടാണ് അടിയറവ് പറഞ്ഞത്. സ്‌കോര്‍ 4-6, 7-6, 4-6, 6-4. നേരത്തെ നടന്ന ആദ്യ രണ്ടുസിംഗിള്‍സ് പോരാട്ടത്തിലും തകര്‍പ്പന്‍ ജയം സ്വന്തമാക്കിയ സ്‌പെയിന് ഡബിള്‍സ് ജയത്തോടെ 3-0ത്തിന്റെ ലീഡ് സ്വന്തമാക്കി.
മികവോടെ തുടങ്ങിയ ഇന്ത്യ ആദ്യ സെറ്റ് ഗംഭീര പോരാട്ടത്തില്‍ സ്വന്തമാക്കിയിരുന്നു. സ്പാനിഷ് താരങ്ങളുടെ എയ്‌സുകള്‍ക്ക് മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ ഇന്ത്യന്‍ സഖ്യത്തിന് സാധിച്ചു. രണ്ടാം സെറ്റിലും ആധിപത്യം തുടര്‍ന്ന് ഇന്ത്യന്‍ സഖ്യം ഇഞ്ചോടിഞ്ച് പൊരുതി ലീഡ് ഉയര്‍ത്തിയെങ്കിലും ടൈബ്രേക്കറില്‍ സ്‌പെയിന്‍ സെറ്റ് സ്വന്തമാക്കി. തോല്‍വിയുടെ വക്കില്‍ നിന്നാണ് നദാല്‍-ലോപസ് സഖ്യം സെറ്റ് സ്വന്തമാക്കിയത്. ഇതോടെ ആത്മവിശ്വാസം  വീണ്ടെടുക്കാന്‍ സ്പാനിഷ് സഖ്യത്തിന് സാധിച്ചു.
മൂന്നും നാലും സെറ്റുകളില്‍ പെയ്‌സ്-മൈനേനി സഖ്യത്തെ നിഷ്പ്രഭമാക്കിയ സ്പാനിഷ് സഖ്യം മത്സരം സ്വന്തമാക്കുകയായിരുന്നു. തുടക്കത്തിലെ മികവു അവസാന സെറ്റുകളില്‍ നിലനിര്‍ത്താന്‍ ഇന്ത്യന്‍ സഖ്യത്തിന് സാധിച്ചില്ല. അവസാന ഘട്ടത്തില്‍ നിരവധി പിഴവുകളാണ് സഖ്യം വരുത്തിയത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.