2018 September 24 Monday
ആത്മാവിനെ ആയുധങ്ങള്‍ മുറിവേല്‍പ്പിക്കുന്നില്ല അഗ്നി ദഹിപ്പിക്കുന്നില്ല. ജലം നനയ്ക്കുന്നില്ല. കാറ്റ് ഉണക്കുന്നുമില്ല.
-ഭഗവത്ഗീത

ഡെന്റല്‍ ഹൈജീന്‍ അസോസിയഷന്‍ സംസ്ഥാന സമ്മേളനം ഇന്നുമുതല്‍

തിരുവന്തപുരം: കേരള ഗവണ്‍മെന്റ് ഡെന്റല്‍ ഹൈജീനിസ്റ്റ് അസോസിയേഷന്റെ മുപ്പതാം സംസ്ഥാന സമ്മേളനം ഇന്നുമുതല്‍ തിരുവനന്തപുരം ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി ഉദ്ഘാടനം ചെയ്യും. മുന്‍ ആരോഗ്യ മന്ത്രി വി.എസ്.ശിവകുമാര്‍ മുഖ്യാതിഥിയാകും. ഡെന്റല്‍ ഡപ്യൂട്ടി ഡയറക്ടര്‍ ഡോ. സൈമണ്‍ മൊറിസണ്‍, ജോയിന്റ് മെഡിക്കല്‍ എഡ്യൂക്കേഷന്‍ ഡയറക്ടര്‍ ഡോ. ജോളി മേരി തുടങ്ങിയവര്‍ പങ്കെടുക്കും. സര്‍ക്കാര്‍ സര്‍വ്വിസില്‍ മികച്ച സേവനം കാഴ്ച്ചവച്ച ഡെന്റല്‍ ഹൈജീനിസ്റ്റുകള്‍ക്ക് ഐരിന്‍ ന്യൂമാന്‍ അവാര്‍ഡ് സമ്മാനിക്കും.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.