2018 November 18 Sunday
നല്ല സ്വഭാവം ആഴ്ചകൊണ്ടോ മാസം കൊണ്ടോ ഉണ്ടാകുന്നതല്ല. അത് ഓരോ ദിവസവും അല്‍പാല്‍പമായി രൂപപ്പെട്ട് വരുന്നതാണ്.

ഡി.വൈ.എഫ്.ഐ നേതാവിനെ പുറത്താക്കി

 

തൃശൂര്‍: എം.എല്‍.എ ഹോസ്റ്റലില്‍ ഡി.വൈ.എഫ്.ഐ നേതാവ് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ പെണ്‍കുട്ടിയുടെ മൊഴിയെടുത്തു. കാട്ടൂര്‍ പൊലിസാണ് ഇന്നലെ രാവിലെ പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയത്. ഡി.വൈ.എഫ്.ഐ ഇരിങ്ങാലക്കുട ബ്ലോക്ക് ജോയിന്റ് സെക്രട്ടറിയും സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗവുമായ ആര്‍.എല്‍ ജീവന്‍ലാലിനെതിരേയുള്ള പരാതിയില്‍ പെണ്‍കുട്ടി ഉറച്ചു നില്‍ക്കുകയാണ്. ജൂലൈ ഒന്‍പതിന് നടന്ന സംഭവത്തില്‍ മഹിളാ അസോസിയേഷനും ഡി.വൈ.എഫ്.ഐ മേല്‍ഘടകങ്ങള്‍ക്കും പരാതി നല്‍കിയിട്ടും യുവനേതാവിനെ സംരക്ഷിക്കാനാണ് പാര്‍ട്ടി ശ്രമിച്ചതെന്ന് പെണ്‍കുട്ടി അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. പരാതി ലഭിച്ച ചൊവ്വാഴ്ച തന്നെ പൊലിസ് കേസ് എടുത്തിരുന്നു. സംഭവം നടന്നത് എം.എല്‍.എ ഹോസ്റ്റലിലായതിനാല്‍ കേസ് തലസ്ഥാനത്തേക്ക് കൈമാറും. സംഭവം പുറത്തായതോടെ പാര്‍ട്ടി ജീവന്‍ലാലിനെതിരേ അച്ചടക്ക നടപടിയെടുത്തു. പാര്‍ട്ടിയുടെ എല്ലാ ചുമതലകളില്‍ നിന്നും ഇയാളെ ഒരു വര്‍ഷത്തേക്ക് പുറത്താക്കിയിട്ടുണ്ട്.
മെഡിക്കല്‍ പ്രവേശനത്തിന്റെ കോച്ചിങിന് പെണ്‍കുട്ടിയോടൊപ്പം തിരുവനന്തപുരത്തേക്ക് പോയത് ജീവന്‍ലാല്‍ ആയിരുന്നു. ഇരിങ്ങാലക്കുട എം.എല്‍.എ അരുണന്‍ മാസറ്ററുടെ ഹോസറ്റലിലായിരുന്നു സംഭവം.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.