2018 September 22 Saturday
ഒരാളുടെ മഹത്വം അളക്കുന്നത് അയാള്‍ തനിക്ക് താഴ്ന്നവരോട് എങ്ങനെ ഇടപെടുന്നു എന്നു നോക്കിയാണ്
ജെ.കെ റൗളിങ്

ഡി.വൈ.എഫ്.ഐ നേതാവിനെതിരായ കേസ് മ്യൂസിയം പൊലിസിന് കൈമാറി

തൃശൂര്‍: എം.എല്‍.എ ഹോസ്റ്റലില്‍ യുവതിയോട് അപമര്യാദയായി പെരുമാറിയ ഡി.വൈ.എഫ്.ഐ നേതാവിനെതിരേ കാട്ടൂര്‍ പൊലിസ് രജിസ്റ്റര്‍ ചെയ്ത കേസ് തുടര്‍നടപടികള്‍ക്കായി തിരുവനന്തപുരം മ്യൂസിയം സ്റ്റേഷനിലേക്കു കൈമാറി.

ഡി.വൈ.എഫ്.ഐ നേതാവ് ആര്‍.എല്‍ ജീവന്‍ലാലിനെതിരേ പീഡനശ്രമത്തിനിരയായ പെണ്‍കുട്ടി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ദിവസം കാട്ടൂര്‍ പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. എന്നാല്‍, സംഭവം നടന്നതു തിരുവനന്തപുരം എം.എല്‍.എ ഹോസ്റ്റലിലായതിനാലാണ് ഇതു തുടര്‍നടപടികള്‍ക്കായി മ്യൂസിയം സ്റ്റേഷനിലേക്കു കൈമാറിയത്. കേസെടുത്തതോടെ ജീവന്‍ലാലിനെ പാര്‍ട്ടിയില്‍നിന്ന് ഒരു വര്‍ഷത്തേക്കു സസ്‌പെന്‍ഡ് ചെയ്തിരുന്നു.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.