2020 June 02 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ഡി.പി വേള്‍ഡ് വളര്‍ച്ചയില്‍ മുന്നേറ്റം; കപ്പലുകളുടെ കാര്യത്തില്‍ 31 ശതമാനം വര്‍ധനവ്

കൊച്ചി: കൊച്ചിയിലെ അന്താരാഷ്ട്ര കണ്ടെയ്‌നര്‍ ട്രാന്‍സ്ഷിപ്പ്‌മെന്റ് ടെര്‍മിനല്‍ നടത്തിപ്പുകാരായ ഡി.പി വേള്‍ഡ് 2016ല്‍ ഇതുവരെ 24 ശതമാനം വളര്‍ച്ച നേടി. കഴിഞ്ഞ ഒന്‍പതു മാസക്കാലയളവില്‍ കൈകാര്യം ചെയ്ത കപ്പലുകള്‍ 31 ശതമാനം വര്‍ധിച്ചു. മാസം തോറും ശരാശരി 40,000 ടി.ഇ.യു കണ്ടെയ്‌നറുകള്‍ കൈകാര്യം ചെയ്യുന്നുണ്ട്. ദക്ഷിണേന്ത്യയിലെ വ്യാപാരത്തിന്റെ വര്‍ധനയും മികച്ച ടെര്‍മിനല്‍ സേവനങ്ങളും ഇതിനു സഹായകമായി.
കൊച്ചി ടെര്‍മിനലില്‍ ട്രക്ക് ടേണ്‍ എറൗണ്ട് ടൈം 26 മിനിറ്റും ഗാന്‍ട്രി ക്രെയിന്‍ മൂവുകള്‍ മണിക്കൂറില്‍ 31 എന്ന മികച്ച നിലയിലുമാണ്. അത്യാധുനിക ടെര്‍മിനല്‍ ഓപ്പറേറ്റിങ്  സിസ്റ്റമായ സോഡിയാക് ഉപയോഗിച്ച് ഗെയ്റ്റ്-യാര്‍ഡ്-വെസ്സല്‍ പ്രവര്‍ത്തനങ്ങള്‍ വിദഗ്ധ ജീവനക്കാര്‍ സംയോജിപ്പിക്കുന്നതിനാല്‍ ഇടപാടുകാര്‍ക്ക് സൗകര്യപ്രദമാണെന്ന് ഡി.പി വേള്‍ഡ് കൊച്ചിയുടെ സിഇഒ ജിബു കുര്യന്‍ ഇട്ടി പറഞ്ഞു.
കൂടിയ ക്രെയിന്‍ മൂവുകള്‍, കുറഞ്ഞ ട്രക്ക് ടേണ്‍ എറൗണ്ട് ടൈം എന്നിവയുള്ളതിനാല്‍ മേഖലയിലെ മറ്റു തുറമുഖങ്ങളേക്കാള്‍ കുറഞ്ഞ സമയത്തില്‍ കൃത്യതയോടെ കപ്പലുകള്‍ കൈകാര്യം ചെയ്യുവാന്‍ സാധിക്കുന്നു.
ഇന്ത്യയുടെ തെക്കുപടിഞ്ഞാറ് മേഖലയുടെ സ്വാഭാവിക ഗേറ്റ്‌വേയായതിനാല്‍ വ്യവസായ ഉല്‍പന്നങ്ങളും കാര്‍ഷിക വിളകളും കൂടുതലായി കൊച്ചിയില്‍ എത്തുന്നുണ്ട്. മികച്ച റോഡ് റെയില്‍ കണക്ടിവിറ്റി ഉള്ളതിനാല്‍ സമയം, പണം എന്നിവ ലാഭിക്കുവാന്‍ ടെര്‍മിനല്‍ ഉപയോഗിക്കുന്നവര്‍ക്ക് സാധിക്കുന്നതായും അദ്ദേഹം പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.