2017 July 22 Saturday
അഴിമതി കൂടുമ്പോള്‍ നിയമങ്ങളും കൂടുന്നു
ടാസിറ്റസ്

ഡി. ടി. പി ഓപ്പറേറ്റര്‍ ഒഴിവ്

കിറ്റ്‌സില്‍ ഉത്തരവാദിത്ത ടൂറിസം പ്രോജക്ടിന്റെ പ്രവര്‍ത്തനങ്ങളുടെ ഡോക്യുമെന്റേഷനായി മലയാളം ഡി. ടി. പി ഓപ്പറേറ്ററെ ദിവസവേതനാടിസ്ഥാനത്തില്‍ താത്കാലികമായി നിയമിക്കുന്നു. അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ബിരുദവും മലയാളം ടൈപ്പ്‌റൈറ്റിംഗ് ലോവറും കമ്പ്യൂട്ടര്‍ പ്രവൃത്തിപരിചയവുമാണ് യോഗ്യത. 2017 ജനുവരി ഒന്നിന് 36 വയസ് കവിയരുത്. താത്പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റ് പരിശോധനയ്ക്ക് വിശദമായ ബയോഡേറ്റ, സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് എന്നിവ സഹിതം 20ന് രാവിലെ 10.30ന് കിറ്റ്‌സ് മെയിന്‍ കാമ്പസില്‍ എത്തണം. സര്‍ക്കാര്‍ സ്ഥാപനത്തില്‍ നടത്തുന്ന സ്പീഡ് ടെസ്റ്റിന്റേയും അഭിമുഖത്തിന്റേയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. വിശദവിവരം www.kittsedu.orgയില്‍ ലഭിക്കും.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.