2020 June 06 Saturday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ഡി.ടി.എച്ച് രംഗത്തും പിടിമുറുക്കാനൊരുങ്ങി ജിയോ

രാജ്യത്തെ ടെലികോം രംഗത്ത് തരംഗമുണ്ടാക്കിയ ശേഷം ഡി.ടി.എച്ച്(ഡയറക്ട് ടു ഹോം) സേവന രംഗത്തും ചുവടുറപ്പിക്കാന്‍ റിലയന്‍സ് ജിയോ ഒരുങ്ങി. ജിയോ സെറ്റ് ടോപ് ബോക്‌സുകളുടെ ലീക്ക്ഡ് ഇമേജുകള്‍ ഓണ്‍ലൈനിലൂടെ പുറത്തുവന്നു. ജിയോ ലോഗോയുള്ള നീല ബോക്‌സില്‍ ചതുരാകൃതിയിലാണ് ജിയോ സെറ്റ് ടോപ്പ് ബോക്‌സ്. ഓഡിയോ വീഡിയോ ഔട്ട്പുട്ടിനൊപ്പം എച്ച്.ഡി.എം.ഐ, യു.എസ്.ബി, സ്റ്റാന്‍ഡേര്‍ഡ് കേബിള്‍ കണക്ടര്‍ ഉള്‍പ്പെടെ നിരവധി പോര്‍ട്ടുകളും ഡിവൈസിലുണ്ട്.
ബ്രോഡ്ബാന്‍ഡ് കണക്ഷനായുള്ള എതര്‍നെറ്റ് പോര്‍ട്ട് ആണ് മറ്റൊരു സവിശേഷത. ജിയോ ഫൈബര്‍ സര്‍വിസിലൂടെ 1 ജി.ബി.പി.എസ് വേഗതയില്‍ അതിവേഗ ഇന്റര്‍നെറ്റും അവതരിപ്പിക്കുമെന്ന് നേരെത്തെ കമ്പനി പറഞ്ഞിരുന്നു. മൊബൈല്‍ ഡാറ്റയെ പോലെ ജിയോ ഡി.ടി.എച്ച് 90 ദിവസം സൗജന്യ സേവനം നല്‍കിയേക്കുമെന്നും സൂചനയുണ്ട്.
360 ചാനലുകളാണ് ജിയോടിവിയില്‍ യൂസര്‍മാര്‍ക്ക് ലഭിക്കുക. ഇതില്‍ കുറഞ്ഞത് 50 ചാനലെങ്കിലും എച്ച്.ഡി ആയിരിക്കും. ടി.വി പ്രോഗ്രാമുകള്‍ ഏഴ് ദിവസം വരെ സേവ് ചെയ്ത് വയ്ക്കാം. ജിയോ സെര്‍വറിലാണ് സേവിങ്. ടി.വി റിമോട്ടിനെ യൂസര്‍ക്ക് സ്വന്തം ശബ്ദത്താല്‍ നിയന്ത്രിക്കാം എന്നതാണ് മറ്റൊരു സവിശേഷത. ചാനലിന്റേയോ പരിപാടിയുടേയോ എന്തിന് അഭിനേതാക്കളുടെ പേരോ പറഞ്ഞാല്‍ മതി, ആ പ്രോഗ്രാം റിമോട്ട് യൂസറുടെ കണ്‍മുമ്പിലെത്തിക്കും.
മൊബൈല്‍ ഡേറ്റാ സേവനം പോലെ ഡി.ടി.എച്ച് രംഗത്തെ എതിരാളികളേക്കാള്‍ വളരെ കുറഞ്ഞ നിരക്കേ ജിയോ ടി.വി ഈടാക്കൂ. 180 രൂപയിലാണ് പ്ലാനുകള്‍ ആരംഭിക്കുന്നത് എന്നറിയുന്നു. അടുത്ത മാസം ഡി.ടി.എച്ച് ലോഞ്ചിങ്ങ് ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.