2018 September 22 Saturday
ഒരാളുടെ മഹത്വം അളക്കുന്നത് അയാള്‍ തനിക്ക് താഴ്ന്നവരോട് എങ്ങനെ ഇടപെടുന്നു എന്നു നോക്കിയാണ്
ജെ.കെ റൗളിങ്

ഡി.എല്‍.ഇ.ഡി ഹിന്ദി : യോഗ്യരായ അപേക്ഷകരുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചു

2018-19 വര്‍ഷത്തെ ഡിപ്ലോമ ഇന്‍ ലാംഗ്വേജ് എഡ്യൂക്കേഷന്‍ (ഡി.എല്‍.ഇ.ഡി) ഹിന്ദി കോഴ്‌സിന് സ്വാശ്രയ ട്രെയിനിംഗ് സെന്ററുകളിലേക്ക് പ്രവേശനം ലഭിക്കുന്നതിന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക്, നിശ്ചിത തിയതിക്കകം അപേക്ഷ സമര്‍പ്പിച്ച യോഗ്യരായ അപേക്ഷകരുടെ ലിസ്റ്റ് www.education.kerala.gov.in ല്‍ പ്രസിദ്ധീകരിച്ചു. ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള അപേക്ഷകര്‍ ജൂണ്‍ 26 വൈകുന്നേരം അഞ്ച് മണിക്ക് മുമ്പ് ബന്ധപ്പെട്ട സെന്ററുകളില്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി നേരിട്ടെത്തി പ്രവേശനം നേടണം. നിശ്ചിത തിയതിക്കകം അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയാതിരുന്നവര്‍ക്കായി ബന്ധപ്പെട്ട സെന്ററുകളില്‍ 26 ന് സ്‌പോട്ട് അഡ്മിഷന്‍ നടത്തണമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.