2019 February 16 Saturday
യഥാര്‍ഥ മഹാന്‍ ഒരിക്കലും തന്നെക്കുറിച്ച് അങ്ങനെ കരുതിയിട്ടേയുണ്ടാകില്ല!

ഡാന്‍ ഡേവിഡ് പുരസ്‌കാരം ഇന്ത്യന്‍ ചരിത്രകാരന്‍ സഞ്ജയ് സുബ്രഹ്മണ്യന്

 

തെല്‍അവീവ്: വിഖ്യാതമായ ഡാന്‍ ഡേവിഡ് പുരസ്‌കാരം ഇന്ത്യന്‍ ചരിത്രകാരന്‍ സഞ്ജയ് സുബ്രഹ്മണ്യന്. ആധുനിക ചരത്രത്തിന്റെ പ്രാരംഭഘട്ടത്തിലെ ദക്ഷിണ, വടക്കന്‍ അമേരിക്കകളിലെ ജനങ്ങള്‍ക്കും ഏഷ്യക്കാര്‍ക്കും യൂറോപ്യന്മാര്‍ക്കും ഇടയിലുണ്ടായിരുന്ന സാംസ്‌കാരിക ഇടപാടുകളെ കുറിച്ചുള്ള പഠനങ്ങള്‍ പരിഗണിച്ചാണ് ഇദ്ദേഹത്തെ പുരസ്‌കാരത്തിന് തിരഞ്ഞെടുത്തത്.

ഇസ്‌റാഈലിലെ തെല്‍അവീവ് സര്‍വകലാശാലയിലെ ഡാന്‍ ഡേവിഡ് ഫൗണ്ടേഷനാണ് പുരസ്‌കാരം നല്‍കുന്നത്. ശാസ്ത്ര, സാമൂഹിക രംഗങ്ങളിലെ സമഗ്രസംഭാവന പരിഗണിച്ച് വര്‍ഷത്തില്‍ മൂന്നുപേര്‍ക്കാണ് പുരസ്‌കാരം നല്‍കാറുള്ളത്. ‘ഭൂതകാല തലം’ വിഭാഗത്തില്‍ അമേരിക്കന്‍ ചരിത്രകാരന്‍ പ്രൊഫ. കെന്നത്ത് പോമറന്‍സുമായി സഞ്ജയ് സുബ്രഹ്മണ്യം പുരസ്‌കാരം പങ്കിടും. പത്തു ലക്ഷം യു.എസ് ഡോളറാണ് പുരസ്‌കാരത്തുക.

ഡല്‍ഹി സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍നിന്ന് ചരിത്രത്തില്‍ ഡോക്ടറേറ്റ് നേടിയ സഞ്ജയ് സുബ്രഹ്മണ്യം പൂര്‍വ ആധുനികകാല ചരിത്രകാരന്‍ എന്ന നിലയ്ക്ക് പ്രശസ്തനാണ്. നയതന്ത്ര വിദഗ്ധനായ കെ. സുബ്രഹ്മണ്യത്തിന്റെ മകനും മുന്‍ വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കറിന്റെ സഹോദരനും കൂടിയാണ്.
എഴുത്തുകാരന്‍ അമിതാവ് ഘോഷ്, സംഗീതജ്ഞന്‍ സുബിന്‍ മേത്ത, ശാസ്ത്രജ്ഞന്‍ സി.എന്‍.ആര്‍ റാവു എന്നീ ഇന്ത്യക്കാരും ഡാന്‍ ഡേവിഡ് പുരസ്‌കാരം നേടിയിട്ടുണ്ട്.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.