2018 September 23 Sunday
ഒരാളുടെ മഹത്വം അളക്കുന്നത് അയാള്‍ തനിക്ക് താഴ്ന്നവരോട് എങ്ങനെ ഇടപെടുന്നു എന്നു നോക്കിയാണ്
ജെ.കെ റൗളിങ്

ഡാക്ക: കോടതി വിധിക്കെതിരേ ട്രംപ്

വാഷിങ്ടണ്‍: മാതാപിതാക്കളോടൊപ്പം അമേരിക്കയിലെത്തുന്ന കുട്ടികളെ നാടുകടത്തലില്‍ നിന്ന് സംരക്ഷിക്കുന്ന ഡാക്ക നിയമം തുടരാനുള്ള കോടതി വിധിക്കെതിരേ ഡൊണാള്‍ഡ് ട്രംപ്. ഡാക്ക അവസാനിപ്പിക്കുന്നതിനെതിരേയുള്ള കോടതി വിധി അനുജിതമാണെന്ന് ട്രംപ് പറഞ്ഞു. ഡാക്ക അവസാനിപ്പിക്കണമെന്ന ട്രംപ് ഭരണ കൂടത്തിന്റെ തീരുമാനം കഴിഞ്ഞ ദിവസമാണ് സാന്‍ഫ്രാന്‍സിസ്‌കോ ജില്ലാ കോടതി ജഡ്ജി വില്യം ആല്‍സപ് തടഞ്ഞത്.
ഡാക്ക നിര്‍ത്തലാക്കാനാവശ്യമായ കോടതി നടപടകളിലേക്ക് നീങ്ങുമെന്ന് ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റ് പ്രസ്താവനയിലൂടെ പറഞ്ഞു.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.