2019 May 25 Saturday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

ഡല്‍ഹിയില്‍ വന്‍ തീപ്പിടുത്തം; മൂന്നു മരണം, പത്ത് പേര്‍ക്ക് പരുക്ക്

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഷാഹ്ദരയില്‍ കെട്ടിടത്തില്‍ വന്‍ തീപ്പിടുത്തം. അപകടത്തില്‍ മൂന്നു പേര്‍ മരണപ്പെട്ടു. പത്ത് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഷാഹ്ദരയിലെ മോഹന്‍പാര്‍ക്കിലെ കെട്ടിടത്തിലാണ് തീപ്പിടുത്തമുണ്ടായത്. വൈദ്യുത റിക്ഷകള്‍ പാര്‍ക്ക് ചെയ്ത ഭാഗത്താണ് തീപ്പിടുത്തമുണ്ടായത്.

റിക്ഷകള്‍ രാത്രി ചാര്‍ജ് ചെയ്യുന്നതിനിടെയുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് കരുതുന്നത്. പൊലിസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി തീയണച്ചു. പരുക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.