2019 October 18 Friday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

ഡല്‍ഹിയില്‍ മോഷണ മുതല്‍ സൂക്ഷിക്കുന്ന ഗുഹ കണ്ടെത്തി

ന്യൂഡല്‍ഹി: മോഷണമുതല്‍ സൂക്ഷിക്കാനായി മോഷ്ടാക്കള്‍ ആശ്രയിച്ചിരുന്ന ഗുഹ കണ്ടെത്തി. ദക്ഷിണ ഡല്‍ഹിയിലെ മോത്തി ബാഗിലാണ് 50 മീറ്റര്‍ താഴ്ച്ചയിലുള്ള ഗുഹ കണ്ടെത്തിയതെന്ന് പൊലിസ് അറിയിച്ചു.
മോത്തി ബാഗിലെ സ്മൃതി വാത്തിക പാര്‍ക്കിനടുത്തുള്ള മലമ്പ്രദേശത്താണ് രണ്ട് ഇടുങ്ങിയ പ്രവേശന കവാടത്തോടുകൂടിയ ഗുഹ കണ്ടെത്തിയത്.
പൊലിസ് നടത്തിയ പരിശോധനയില്‍ ഗുഹയില്‍ നിന്ന് ലാപ്‌ടോപ്പ്, മൊബൈല്‍ ഫോണുകള്‍, ടെലിവിഷന്‍, വിലകൂടിയ വാച്ചുകള്‍ തുടങ്ങിയവ കണ്ടെടുത്തു.
ഒരേസമയം ആറുപേര്‍ക്ക് കിടന്നുറങ്ങാന്‍ കഴിയുന്നതും ഭക്ഷണം പാകം ചെയ്യാന്‍ സൗകര്യമുള്ളതുമായ ഗുഹയില്‍ ഇരുട്ടും ഈര്‍പ്പവുമുണ്ട്. മോഷ്ടാക്കള്‍ക്ക് പൊലിസിന് പിടികൊടുക്കാതെ ഒളിച്ചിരിക്കാന്‍ കഴിയുന്ന തരത്തിലാണ് ഗുഹയെന്ന് ഡല്‍ഹി ആഡീഷനല്‍ ഡി.ജി.പി (സൗത്ത്) ചിന്‍മോയ് ബിസ്വാള്‍ പറഞ്ഞു.
കഴിഞ്ഞദിവസം പൊലിസ് പിടിയിലായ മോഷ്ടാക്കളില്‍ നിന്ന് ലഭിച്ച വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഗുഹ കണ്ടെത്തിയത്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News