2019 May 23 Thursday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

ഡല്‍ഹിയില്‍ മൂന്ന് കോടിയുടെ അസാധു നോട്ടുകള്‍ പിടികൂടി

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഹോട്ടലില്‍ നിന്നും 3 കോടിയുടെ അസാധുവാക്കിയ നോട്ടുകള്‍ പിടികൂടി. കരോള്‍ ബാഗിലെ ഹോട്ടലില്‍ നിന്നാണ് ആദായ നികുതി വകുപ്പും ഡല്‍ഹി പൊലിസും സംയുക്തമായി നടത്തിയ റെയ്ഡില്‍ പണം പിടിച്ചെടുത്തത്. ഇതുമായി ബന്ധപ്പെട്ട് പൊലിസ് അഞ്ചു പേരെ അറസ്്റ്റ് ചെയ്തു.

മുംബൈയിലെ ഹവാല ഇടപാടുകാര്‍ക്ക് നല്‍കാന്‍ കൊണ്ടുവന്ന പണമാണിതെന്ന് പൊലിസ് പറഞ്ഞു.

വിമാനത്താവളങ്ങളിലെ സ്‌കാനിങ് മെഷീനുകളില്‍ പതിയാതിരിക്കാന്‍ അതിവിദഗ്ധമായിട്ടാണ് നോട്ടുകള്‍ പാക്ക് ചെയ്തിരുന്നത്.

പിടിയിലായവരുടെ മൊബൈല്‍ ഫോണുകള്‍ പൊലിസ് പരിശോധിച്ച് വരികയാണ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.