2019 August 24 Saturday
സുഹൃത്തുക്കളോടു നന്നായി പെരുമാറുക; അവര്‍ നിങ്ങളോടു കൂടുതല്‍ അടുക്കും. ശത്രുക്കളോടും നന്നായി പെരുമാറുക;അവരെ നേടാന്‍ നിങ്ങള്‍ക്കു കഴിയും.

ഡല്‍ഹിയില്‍ നൂറോളം പെണ്‍കുട്ടികളെ പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: പതിനാല് വര്‍ഷത്തിനിടെ നൂറോളം പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത തയ്യല്‍കാരന്‍ ഡല്‍ഹിയില്‍ അറസ്റ്റില്‍. അഞ്ച് കുട്ടികളുടെ പിതാവായ സുനില്‍ രസ്‌തോഗി എന്ന 38 കാരനാണ് പിടിയിലായത്. കഴിഞ്ഞ ഡിസംബറില്‍ മൂന്ന് പെണ്‍കുട്ടികള്‍ മാനഭംഗത്തിനിരയായ സംഭവത്തില്‍ അന്വേഷണം നടത്തിയപ്പോഴാണ് ഇയാള്‍ പിടിയിലായത്.

തന്നെ മാതാപിതാക്കള്‍ വസ്ത്രങ്ങള്‍ നല്‍കാന്‍ പറഞ്ഞയച്ചതാണ് എന്നു പറഞ്ഞാണ് ഇയാള്‍ പെണ്‍കുട്ടികളെ സമീപിച്ചിരുന്നത്. ഇയാള്‍ ഡല്‍ഹിക്കകത്തും പുറത്തുമായി യാത്രകള്‍ നടത്തിയിരുന്നതായും പൊലിസ് പറഞ്ഞു. 2006 ല്‍ ഉത്തരാഖണ്ഡിലെ രുദ്രാപൂരിലെ ജയിലില്‍ ആറ് മാസത്തോളം ഇയാള്‍ കഴിഞ്ഞിട്ടുണ്ട്.

7 നും 10 നും ഇടയ്ക്കുള്ള കുട്ടികളെയാണ് ഇയാള്‍ ലക്ഷ്യമിട്ടിരുന്നത്. സ്‌കൂള്‍ വിട്ടു വീട്ടിലേക്ക് പോകുന്ന കുട്ടികളെ തെറ്റിദ്ധരിപ്പിച്ച് ഒഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടികൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നുവെന്നും പൊലിസ് പറഞ്ഞു.

തയ്യല്‍ക്കാരനായി ജോലി ചെയ്യുന്ന സുനില്‍ രസ്‌തോഗി അഞ്ചു കുട്ടികളുടെ പിതാവാണ്. ഇതില്‍ മൂന്ന് പേരും പെണ്‍കുട്ടികളാണ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News