2019 March 18 Monday
സദ്‌വൃത്തയായ ഭാര്യയാണ് ഐഹികവിഭവങ്ങളില്‍ ഏറ്റവും ഉത്തമമായത് – മുഹമ്മദ് നബി (സ)

ഡല്‍ഹിയില്‍ കാലു കുത്തിയാല്‍ കൊന്നുകളയും; കേജ്‌രിവാളിന് ഭീഷണി

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് വധഭീഷണി. ഡല്‍ഹി കണ്‍ട്രോള്‍ റൂമിലേക്കാണ് കേജ്‌രിവാള്‍ ഡല്‍ഹിയില്‍ കാലുകുത്തിയാല്‍ കൊന്നു കളയുമെന്ന  ഫോണ്‍കോള്‍ എത്തിയത്. ഇന്നലെ വൈകീട്ട് 6.16 ഓടെയാണ്  കോള്‍ വന്നത്.

അന്വേഷണത്തില്‍ കിഴക്കന്‍ ഡല്‍ഹിയിലെ ഖജുരിഖാസ് സ്വദേശി രവീന്ദര്‍ കുമാര്‍ തിവാരിയാണ് ഫോണ്‍ വിളിച്ചതെന്ന പൊലീസ് കണ്ടെത്തി. ഇയാള്‍ മാനസികാസ്വാസ്ഥ്യമുള്ള വ്യക്തിയാണെന്നും മനസിലാക്കാന്‍ കഴിഞ്ഞു.

നിലവില്‍ ചണ്ഡീഗഢിലുള്ള കേജ്‌രിവാള്‍ ഇന്ന്‌ ഡല്‍ഹിയിലെത്തും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.