
ഡല്‍ഹിയിലെ വിവിധ സര്‍ക്കാര്‍ സ്കൂളുകളിലെ ഐ.ടി അസിസ്റ്റന്റ് തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 670 ഒഴിവുകളാണുള്ളത്. ഇവ കരാര്‍ നിയമനമാണ്.
എം.സി.എ.എം.എസ്.സി കംപ്യുട്ടര്‍ സയന്‍സ്, ബി.ഇ കംപ്യൂട്ടര്‍, ബി.എസ്.സി കംപ്യൂട്ടര്‍ സയന്‍സ്, എ.ടി അല്ലെങ്കില്‍ ബി.സി.എ, ഏതെങ്കിലും ബിരുദം, കംപ്യൂട്ടേഴ്സില്‍ കുറഞ്ഞത് ഒരു വര്‍ഷത്തെ ഡിപ്ലോമ എന്നിവയാണ് അപേക്ഷിക്കുന്നതിനുള്ള യോഗ്യത.
കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ മേഖലയില്‍ കുറഞ്ഞത് ആറു മാസത്തെ പ്രവൃത്തിപരിചയം, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളില്‍ പ്രാവീണ്യം, മിനിറ്റില്‍ 20 വാക്ക് ടൈപ്പിങ് വേഗം എന്നിവയും വേണം. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. ആയിരം രൂപയാണ് രജിസ്ട്രേഷന് ഫീസ്. ശമ്പളം: 18,332 രൂപ.
അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി മെയ്: 07.
വെബ്സൈറ്റ്: ംംം.ശരശെഹ.ശി