2019 October 13 Sunday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

ഡബ്ല്യു.സി.സി രണ്ടാം വാര്‍ഷികം ആഘോഷിച്ചു

കൊച്ചി: സിനിമ മേഖലയിലെ സ്ത്രീ കൂട്ടായ്മയായ ഡബ്ല്യു.സി.സിയുടെ രണ്ടാം വര്‍ഷികാഘോഷം നടന്നു. എറണാകുളം സെന്റ് തെരേസാസ് കോളജില്‍ വച്ചു നടത്തിയ വാര്‍ഷികം മന്ത്രി ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. സിനിമാ രംഗത്തെ നിരവധിപേര്‍ പങ്കെടുത്തു.
സ്ത്രീ സിനിമാ പ്രവര്‍ത്തകര്‍ക്കെതിരായ ആണധികാരത്തെ ചോദ്യം ചെയ്യാന്‍ ഡബ്ല്യു.സി.സിയ്ക്ക് കഴിഞ്ഞതായി ചടങ്ങില്‍ അധ്യക്ഷത വഹിച്ച നടി രേവതി പറഞ്ഞു. ലിംഗപരമായ വേര്‍തിരിവുകള്‍ക്കെതിരെയാണ് ഡബ്ല്യു.സി.സി ആദ്യമായി ശബ്ദം ഉയര്‍ത്തിയത്. നൂറ്റാണ്ടുകളായി നിലനിന്നിരുന്ന പുരുഷാധിപത്യത്തെ ചോദ്യം ചെയ്തത് ഇഷ്ടമില്ലാത്തവരുമായി ഇപ്പോഴും നിയമയുദ്ധത്തിലാണെന്നും രേവതി പറഞ്ഞു. ഫെഫ്കയുടെ എക്‌സിക്യൂട്ടീവ് അംഗങ്ങളായി സ്ത്രീകളെ തീരുമാനിക്കാനും ഡബ്ല്യു.സി.സിയുടെ ഇടപെടുലുകള്‍ക്ക് സാധിച്ചതായും രേവതി കൂട്ടിച്ചേര്‍ത്തു. സിനിമയുടെ ആണധികാരത്തിന്റെ നടപ്പു രീതികളില്‍ നിന്ന് മാറി ചിന്തിക്കാന്‍ മലയാള സിനിമ പഠിച്ചെന്ന് സംവിധായകന്‍ ഡോ. ബിജു പറഞ്ഞു.
സര്‍ക്കാര്‍ നല്‍കുന്ന പിന്‍ബലങ്ങള്‍ക്ക് ഡബ്ല്യു.സി.സി നന്ദി രേഖപ്പെടുത്തി. ചടങ്ങില്‍ സംവിധായകന്‍ പാ രജ്ഞിത്ത്, ഡോക്യുമെന്ററിക്ക് ഓസ്‌കാര്‍ നേടിയ നിര്‍മാതാവ് ഗുനീത മോംഗ, സ്വര ഭാസ്‌കര്‍, ആഷ ആച്ചി ജോസഫ്, അജിത, വിധു വിന്‍സെന്റ് തുടങ്ങിയവര്‍ സംസാരിച്ചു. ചടങ്ങില്‍ ഡബ്ല്യു.സി.സിയുടെ ഔദ്യോഗിക വെബ് സൈറ്റ് ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് സംഗീത നിശയും അരങ്ങേറി.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News