2019 December 06 Friday
ഇന്ത്യയും സഊദിയും 2020 ലെ ഹജ്ജ് കരാർ ഒപ്പ് വെച്ചു

ഡബ്ല്യു.സി.സി കേരളത്തില്‍ മാത്രം ഒതുങ്ങേണ്ട ഒന്നല്ല: പാ രഞ്ജിത്ത്

കൊച്ച: ഡബ്ല്യു.സി.സി കേരളത്തില്‍ മാത്രമൊതുങ്ങാതെ ഇന്ത്യയിലെ മറ്റ് സിനിമാ മേഖലയിലേക്കും വ്യാപിപ്പിക്കണമെന്ന് പ്രശസ്ത സിനിമാ സംവിധായകന്‍ പാ രഞ്ജിത്ത്. സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ക്കെതിരെ മാത്രമല്ല നിലനില്‍ക്കുന്ന ജാതി മത വിവേചനങ്ങള്‍ക്കെതിരെയും ഡബ്ല്യു.സി.സിയുടെ ശബ്ദമുയരണം.
ഡബ്ല്യു.സി.സിയുടെ രണ്ടാം വാര്‍ഷിക സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഇരയാക്കപ്പെടുന്നവരെ പ്രതിയാക്കുന്ന രീതിക്കും ഡബ്ല്യു.സി.സി മാറ്റം വരുത്തി.ഇന്ത്യയിലെ കൂടുതല്‍ പണം മുടക്കുന്ന സിനിമാ മേഖലകളായ ബോളിവുഡിലും തമിഴ്, തെലുങ്ക് തുടങ്ങിയ ഇടങ്ങളിലും ഇത് വ്യാപിക്കണമെന്നും പാ രഞ്ജിത്ത് പറഞ്ഞു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.