2019 December 11 Wednesday
ഐക്യാഹ്വാനം ചെയ്ത് റിയാദിൽ ഗൾഫ് ഉച്ചകോടി

ഡച്ച് മാധ്യമപ്രവര്‍ത്തകന്‍ ജെറോണ്‍ ഒര്‍ലമേന്‍സ് ലിബിയയില്‍ കൊല്ലപ്പെട്ടു

ട്രിപ്പോളി: ഡച്ച് മാധ്യമപ്രവര്‍ത്തകനായ ജെറോണ്‍ ഒര്‍ലമേന്‍സ് ലിബിയയില്‍ കൊല്ലപ്പെട്ടു. ഫോട്ടോ ജേണലിസ്റ്റായ ജെറോണ്‍ ഐ.എസ് ഭീകരന്റെ വെടിയേറ്റ് മരിച്ചത്. ഐ.എസ് നിയന്ത്രണം എടുത്തുകളഞ്ഞ സിര്‍ട്ടില്‍ റിപ്പോര്‍ട്ടിങ്ങിനിടെയാണ് ജെറോണിന് വെടിയേറ്റത്. ലിബിയന്‍ തലസ്ഥാനമായ ട്രിപ്പോളില്‍ നിന്ന് 450 കി.മീറ്റര്‍ അകലെയാണ് സിര്‍ത്ത്. ജെറോണിന്റെ നെഞ്ചിലാണ് വെടിയേറ്റതെന്ന് മിസ്രത്ത ആശുപത്രി വക്താവ് ഡോ. അക്രം ഗില്‍വാന്‍ അറിയിച്ചു.

2012 ബ്രിട്ടീഷ് ജേണലിസ്റ്റ് ആയ ജോണ്‍ കാന്റ്‌ലിയെയും ജെറോണിനെയും ഐ.എസ് പിടികൂടിയിരുന്നു. പിന്നീട് ഇവരെ വിട്ടയച്ചെങ്കിലും കാന്റ്‌ലിനെ വീണ്ടും പിടികൂടി. കാന്റ്‌ലിന്‍ ഇപ്പോഴും ഐ.എസ് പിടിയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.