2018 September 19 Wednesday
പതിനായിരം ബന്ധുക്കള്‍ക്ക് പകരം നില്‍ക്കാന്‍ ഒരേയൊരു ആത്മാര്‍ഥ സുഹൃത്ത് മതി.
യൂറിപ്പിഡിസ്

ടൗണ്‍ വികസനം; വഴിമുട്ടി ബദിയഡുക്ക

ബദിയഡുക്ക: ഭരണാനുമതി ലഭിച്ചിട്ടും സാങ്കേതികാനുമതി ലഭിക്കാത്തതിനാല്‍ ടൗണ്‍ വികസന പദ്ധതി നടപ്പിലാക്കാന്‍ വൈകുന്നു. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍നിന്ന് 1.40 കോടി രൂപ ചെലവഴിച്ച് നടപ്പിലാക്കാനായിരുന്നു തീരുമാനം. ടൗണിലെ ഓവുചാല്‍ വീതി കൂട്ടി ഓട്ടോറിക്ഷാ സ്റ്റാന്റ് പരിസരത്ത് ഇന്റര്‍ലോക്കിട്ട്, ബസ് സ്റ്റാന്റ് റോഡില്‍ ഡിവൈഡര്‍ സ്ഥാപിക്കാനായിരുന്നു പദ്ധതി. 2015ലെ തെരഞ്ഞെടുപ്പ് പ്രഖ്യാപന സമയത്തായിരുന്നു ഫണ്ട് ലഭിച്ചത്. തെരഞ്ഞെടുപ്പ് കഴിഞ്ഞതിനുശേഷം ഭരണാനുമതി ലഭിച്ച പദ്ധതിക്ക് സാങ്കേതിക അനുമതി ലഭിച്ചാല്‍ പണി ആരംഭിക്കാന്‍ സാധിക്കും.

നിറഞ്ഞ് മറിയുന്നഓവു ചാലുകള്‍

വീതിയില്ലാത്തതും മണ്ണ് നിറഞ്ഞതുമായ ഓവുചാലുകളായതിനാല്‍ മലിനജലം റോഡിലൂടെ ഒഴുകി യാത്രക്കാര്‍ക്കും വ്യാപാരികള്‍ക്കും ദുരിതമാകുന്നു. മീത്തല്‍ ബസാറില്‍നിന്നും പെര്‍ള റോഡില്‍നിന്നും ഓവുചാലിലെത്തുന്ന മലിനജലം റോഡിലേക്കാണ് നിറഞ്ഞൊഴുകുന്നത്. ബസ് സ്റ്റാന്റ് റോഡില്‍ മേല്‍വശത്ത് ഓവു ചാലില്ലാത്തതിനാലും മലിനജലം റോഡിലൂടെ ഒഴുകുന്നു.

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.