2018 November 14 Wednesday
ഒരു കടമ നിര്‍വഹിച്ചുകഴിഞ്ഞാലുള്ള പ്രതിഫലം മറ്റൊന്ന് നിറവേറ്റാനുള്ള ശക്തിയാണ്.

ട്വിറ്ററില്‍ പരിഹാസിതനായി ഇസ്‌റാഈല്‍ പ്രധാനമന്ത്രി

ജറൂസലം: ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ട്വിറ്ററില്‍ നടത്തിയ ചോദ്യോത്തര പരിപാടിയില്‍ വിമര്‍ശനങ്ങളുടെ ശകാരവര്‍ഷം.
സ്വാതന്ത്ര ദിന വാര്‍ഷികത്തോടനുബന്ധിച്ച് പ്രധാനമന്ത്രിയുടെ ഓഫിസ് ട്വിറ്ററില്‍ ‘ആസ്‌ക് നെതന്യാഹു’ ഹാഷ് ടാഗില്‍ നടത്തിയ പരിപാടിയിലാണ് ജനങ്ങളുടെ ചോദ്യത്തില്‍ പരിഹാസിതനായത്. ഇസ്‌റാഈല്‍ ഫലസ്തീനിനോട് നടത്തുന്ന ക്രൂരതയെ കുറിച്ചാണ് പലരും പ്രധാന മന്ത്രിയോട് ചോദിച്ചത്.

2014 ലെ ഇസ്‌റാഈലിന്റെ ഗസ ആക്രമണത്തെയാണ് മിക്കവരും ചോദ്യം ചെയ്തത്. യുദ്ധകുറ്റം ആരോപിച്ച ട്വിറ്റര്‍ ഉപയോക്താക്കള്‍ വെസ്റ്റ്ബാങ്കില്‍ നടത്തികൊണ്ടിരിക്കുന്ന അനധികൃത ഭവന നിര്‍മാണത്തെയും ചോദ്യം ചെയ്തു.
താങ്കള്‍ എന്നാണ് രാജിവെച്ച് പുറത്തുപോവുകയെന്നും ചില വിരുതന്‍മാര്‍ ചോദിച്ചു. ഏത് രീതിയില്‍ യുദ്ധം ചെയ്യലാണ് താങ്കളുടെ ഹോബിയെന്നും ചിലര്‍ ചോദിച്ചു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.