2018 November 16 Friday
നിങ്ങള്‍ മൂന്നുപേരുള്ളപ്പോള്‍ രണ്ട് പേര്‍ മാത്രം മാറിനിന്ന് സ്വകാര്യം പറയരുത്

ട്രെയിന്‍ ടിക്കറ്റുകള്‍ക്ക് 10 ശതമാനം ഇളവുമായി ഐ.ആര്‍.സി.ടി.സി

മലപ്പുറം: ട്രെയിന്‍ ടിക്കറ്റുകള്‍ക്ക് ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പറേഷന്‍ (ഐ.ആര്‍.സി.ടി.സി) പത്തു ശതമാനം ഇളവു നല്‍കും.

ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ പണം ഇ- വാലറ്റ് വഴി അടയ്ക്കണമെന്നു മാത്രം. ഐ.ആര്‍.സി.ടി.സി വഴി ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്കു മാത്രമായിരിക്കും ഈ ഇളവ്. ഉത്സവ സീസണുകളില്‍ അവസാന ഘട്ടത്തില്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിലുണ്ടാകുന്ന തിരക്ക് ഒഴിവാക്കാനും ഈ സീസണുകളിലേക്കുള്ള ടിക്കറ്റ് നേരത്തെ ബുക്ക് ചെയ്യുന്നത് പ്രോത്സാഹിപ്പിക്കാനുമാണ് ഇളവു നല്‍കുന്നത്.

ഇളവു ലഭിക്കേണ്ടവര്‍ ആദ്യം ഐ.ആര്‍.സി.ടി.സി സൈറ്റിലോ മൊബൈല്‍ ആപ്പിലോ ചെന്ന് യൂസര്‍ നെയിമും പാസ് വേഡും നല്‍കി ലോഗിന്‍ ചെയ്യണം. അതിനു ശേഷം യാത്രയുടെ വിശദാംശങ്ങള്‍ നല്‍കി ടിക്കറ്റ് ബുക്ക് ചെയ്യണം. പണമടയ്ക്കുന്നത് പേടിഎം, മൊബിക്വിക്, ഫ്രീചാര്‍ജ് എന്നീ ഇ- വാലറ്റുകളില്‍ ഏതെങ്കിലും ഒന്നു വഴി ആയിരിക്കണം. ഐ.ആര്‍.സി.ടി.സി നേരത്തെയും ചില പ്രത്യേക സന്ദര്‍ഭങ്ങളില്‍ ഇതുപോലുള്ള ഇളവുകള്‍ നല്‍കിയിരുന്നു.


 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.