2019 August 20 Tuesday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

ട്രെയിനില്‍ മറന്നുവച്ച പണമടങ്ങിയ ബാഗ് ഉടമസ്ഥന് റെയില്‍വേ പൊലിസ് കൈമാറി

ഷൊര്‍ണൂര്‍: ട്രെയിനില്‍ മറന്ന് വെച്ച പണമടങ്ങിയ ബാഗ് ഉടമസ്ഥന് റെയില്‍വെ പൊലിസ് കൈമാറി. ആലപ്പുഴയില്‍നിന്നും ധന്‍ബാദ് എക്‌സ്പ്രസില്‍ യാത്ര ചെയ്ത് ഷൊര്‍ണൂരിലിറങ്ങി നിലമ്പൂരിലേക്ക് യാത്ര തുടര്‍ന്ന ഇവര്‍ ബാഗ് ധന്‍ബാദ് എക്‌സ്പ്രസില്‍ മറന്ന് വെക്കുകയായിരുന്നു.
ആലപ്പുഴ കാളിപ്പറമ്പില്‍ അബൂബക്കര്‍ കുടുംബസമേതം നിലമ്പൂരിലുള്ള മകളുടെയടുത്തേക്ക് പോവുകയായിരുന്നു. ബാഗ് മറന്നുവച്ച വിവരം അബൂബക്കര്‍ ഷൊര്‍ണൂര്‍ റെയില്‍വെ പൊലിസില്‍ അറിയിക്കുകയായിരുന്നു. അപ്പോഴേക്കും ട്രെയിന്‍ ഷൊര്‍ണൂര്‍ സ്റ്റേഷന്‍ വിട്ടിരുന്നു.
വിവരം പാലക്കാട് റെയില്‍വെ പൊലിസിന് കൈമാറുകയും ട്രെയിനില്‍ നടത്തിയ തെരച്ചിലില്‍ ബാഗ് കണ്ടെത്തുകയുമായിരുന്നു. ഒടുവില്‍ കാല്‍ ലക്ഷം രൂപയടങ്ങിയ ബാഗ് 77കാരനായ അബൂബക്കറിന് നിലമ്പൂരിലെ മകളുടെ വീട്ടിലെത്തിച്ച് റെയില്‍വെ പൊലിസ് കൈമാറുകയായിരുന്നു. പാലക്കാട് റെയില്‍വെ എ.എസ് ഐ. മുഹമ്മദ് റാഫി, സി.സി.പി.ഒ ഷെയ്ഖ് മുസ്തഫ എന്നിവരാണ് ബാഗ് തെരഞ്ഞ് കണ്ടെത്തിയത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.