2018 November 16 Friday
നിങ്ങള്‍ മൂന്നുപേരുള്ളപ്പോള്‍ രണ്ട് പേര്‍ മാത്രം മാറിനിന്ന് സ്വകാര്യം പറയരുത്

ട്രെയിനില്‍ കടത്തിയ കാല്‍ കിലോ കഞ്ചാവുമായി രണ്ട് യുവാക്കള്‍ അറസ്റ്റില്‍

 

പാറശാല: മധുരയില്‍ നിന്ന് തിരുവനന്തപുരത്തേയ്ക്ക് ട്രെയിനില്‍ കടത്തി കൊണ്ട് വന്ന 250 ഗ്രാം കഞ്ചാവുമായി രണ്ട് യുവാക്കളെ പാറശാല റെയില്‍വേ പൊലിസ് അറസ്റ്റ് ചെയ്തു.
തിരുവനന്തപുരം വെട്ടുകാട് പുതുവല്‍വീട് ടി.സി – 80 36-ല്‍ പ്രിജുമോന്റെ മകന്‍ ലാലു (20), വലിയതുറ വാര്‍ഡില്‍ ഡി.സി – 34 1219 മുള്ളുവിളാകം പുരയിടത്തില്‍ ഷാജിയുടെ മകന്‍ പ്രവീണ്‍ എന്ന് വിളിക്കുന്ന സോളമര്‍ ഷാജി (20) എന്നിവരാണ് പിടിയിലായത്.
പിടിച്ചെടുത്ത കഞ്ചാവിന് 20,000 രൂപ വില വരുമെന്ന് പൊലിസ് പറഞ്ഞു. വലിയതുറ ഭാഗത്ത് മത്സ്യത്തൊഴിലാളികള്‍ക്കും കോളജ് വിദ്യാര്‍ഥികള്‍ക്കും ചെറു പൊതികളാക്കി വില്‍ക്കാനാണ് കഞ്ചാവ് കൊണ്ട് വന്നതെന്ന് പ്രതികള്‍ സമ്മതിച്ചതായി പൊലിസ് പറഞ്ഞു. പാറശാല റെയില്‍വേ സ്റ്റേഷന്‍ എസ്.ഐ കെ.ഷിജി, എ.എസ്.ഐമാരായ ഷിബുകുമാര്‍, ക്രിസ്തുദാസ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.