2019 July 21 Sunday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

ട്രെയിനില്‍ കടത്താന്‍ ശ്രമിച്ച 98 കുപ്പി വിദേശമദ്യം പിടികൂടി

കണ്ണൂര്‍: ട്രെയിനില്‍ കടത്തുകയായിരുന്ന 98 കുപ്പി മാഹി വിദേശ മദ്യം കണ്ണൂര്‍ റെയില്‍വേ പൊലിസ് പിടികൂടി. പൊലിസ് പരിശോധന നടത്തുന്നതുകണ്ട് കൊണ്ടുവന്നവര്‍ രക്ഷപ്പെട്ടു. ഇന്നലെ രാവിലെ 11ഓടെ കോയമ്പത്തൂര്‍-മംഗളൂരു ഇന്റര്‍സിറ്റി എക്‌സ്പ്രസില്‍ നിന്നാണ് അരലിറ്റര്‍ വീതമുള്ള 98 കുപ്പി മദ്യം പിടികൂടിയത്. ട്രെയിനിന്റെ ജനറല്‍ കോച്ചില്‍ മൂന്ന് കാരി ബാഗിലായാണ് മദ്യം സൂക്ഷിച്ചിരുന്നത്. സി.ഐ എ.പി വേണു, സിവില്‍ പൊലിസ് ഓഫിസര്‍മാരായ മനോജ് കുമാര്‍, റാഷിദ്, സുരേശന്‍, അമൃത് കുമാര്‍ എന്നിവരാണ് പരിശോധനയിലുണ്ടായിരുന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.