2020 July 14 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ട്രെയിനില്‍ കഞ്ചാവ് കടത്ത്: രണ്ടു പേര്‍ പിടിയില്‍

കൊട്ടാരക്കര: ട്രെയിനില്‍ കഞ്ചാവ് കടത്തിയ ചിങ്ങവനം സ്വദേശികള്‍ പിടിയിലായി.
ചിങ്ങവനം തിരുവാതിര ഭവനില്‍ മൊട്ടബിനു എന്നു വിളിക്കുന്ന ബിനു(34), കെ.എസ് പുരം ആലപ്പാട്ട് വീട്ടില്‍ രഞ്ജിത്(21) എന്നിവരാണ് ആന്റിനര്‍ക്കോട്ടിക്ക് സംഘത്തിന്റെ  പിടിയിലായത്. കഴിഞ്ഞ ദിവസം കൊട്ടാരക്കര റെയില്‍വെസ്റ്റേഷനില്‍ നിന്നുമാണ് ഇവരെ പിടികൂടിയത്. ഇവരില്‍ നിന്നും ഒന്നേകാല്‍ കിലോ കഞ്ചാവും പിടിച്ചെടുത്തു.
ട്രെയിനില്‍ കഞ്ചാവ് എത്തുന്നുവെന്ന വിവരത്തെ തുടര്‍ന്ന് റൂറല്‍ പൊലിസിലെ ആന്റിനര്‍ക്കോട്ടിക്ക് സംഘം കുറച്ചുദിവസമായി ഇവിടം നിരീക്ഷിച്ചുവരികയായിരുന്നു.
സംഘത്തിലെ പ്രധാനിയായ ബിനു ഇരുപതോളം മോഷണക്കേസുകളിലും നിരവധി കഞ്ചാവു കേസുകളിലും പ്രതിയാണെന്ന് പൊലിസ് പറഞ്ഞു. തമിഴ്‌നാട്ടിലെ ഉസലാംപെട്ടിയില്‍ നിന്നും വാങ്ങുന്ന കഞ്ചാവ് മധുര പാസഞ്ചറില്‍ തിരുവനന്തപുരം വഴി കൊട്ടാരക്കരയിലെത്തിക്കുകയും ഇവിടെ നിന്നും കുമളിയിലേക്ക് ബസില്‍ കടത്തുന്നതുമായിരുന്നു ഇവരുടെ രീതി.
സ്‌പെഷ്യല്‍ സ്‌ക്വാഡ് എസ്.ഐ ബിനോജ്, അംഗങ്ങളായ ഷാജഹാന്‍, ശിവശങ്കരപിള്ള, ആഷിര്‍ കോഹൂര്‍, അജയന്‍, രാധാകൃഷ്ണന്‍, ബിനു എന്നിവരും കൊട്ടാരക്കര എസ്.ഐ ശിവപ്രകാശ്, തഹസില്‍ദാര്‍ ദിവാകരന്‍ നായര്‍ എന്നിവരടങ്ങിയ
സംഘമാണ് പ്രതികളെ പിടികൂടിയത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.