2019 September 22 Sunday
സത്യാന്വേഷിയുടെ ആത്മീയ അന്വേഷണത്തിന്റെ ഭാഗമാണ് നിശബ്ദത

ട്രെന്‍ഡ് ജില്ലാ ട്രെയിനിങ് ക്യാംപ് കോട്ടക്കലില്‍

കോഴിക്കോട്: എസ്.കെ.എസ്.എസ്.എഫ് ട്രെന്‍ഡ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 14, 15 തിയതികളില്‍ അവധിക്കാല ട്രെയിനിങ് ക്യാംപ് നടക്കും. പയ്യോളിക്കടുത്ത് കോട്ടക്കല്‍ ഇലാഹിയ്യ മദ്‌റസാ ഹാളില്‍ നടക്കുന്ന ‘ഫോര്‍ ഫ്യൂച്ചര്‍’ ക്യാംപ് മുബശിര്‍ ജമലുല്ലൈലി തങ്ങള്‍ ഉദ്ഘാടനം ചെയ്യും.
14ന് റിസോഴ്‌സ് ഗ്രൂപ്പ് പരിശീലനവും 15ന് സ്റ്റുഡന്റ്‌സ് ക്യാംപുമാണു നടക്കുക. ഒ.പി.എം അഷ്‌റഫ്, ഷംഷാദ് സാലിം പുവ്വത്താണി, റഷീദ് കോടിയൂറ, ശംസുദ്ദീന്‍ ഫൈസി അഴിയൂര്‍, എസ്.കെ ബഷീര്‍ മാസ്റ്റര്‍ വിവിധ സെഷനുകള്‍ക്കു നേതൃത്വം നല്‍കും.
യോഗത്തില്‍ അലി മാസ്റ്റര്‍ വാണിമേല്‍ അധ്യക്ഷനായി. ജുനൈദ് കൊയിലാണ്ടി, സുഹൈല്‍ സിറ്റി, സലാം മലയമ്മ, അര്‍ഷാദ് ദാരിമി, റഫീഖ് മാസ്റ്റര്‍ മണിയൂര്‍ സംസാരിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.