2018 November 18 Sunday
ജീവിച്ചതല്ല ജീവിതം, നാം ഓര്‍മയില്‍ വയ്ക്കുന്നതാണ്, പറഞ്ഞു കേള്‍പ്പിക്കാന്‍ വേണ്ടി നാം ഓര്‍മ്മയില്‍ വയ്ക്കുന്നതാണു ജീവിതം

ട്രിപ്പിള്‍ ജംപിലും ഹെപ്റ്റാത്തലണിലും സ്വര്‍ണം

 

ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസിന്റെ 11-ാം ദിവസം ഇന്ത്യക്ക് രണ്ട് സ്വര്‍ണമുള്‍പ്പെടെ നാലു മെഡലുകള്‍. പുരുഷന്‍മാരുടെ ട്രിപ്പിള്‍ ജംപില്‍ അര്‍പീന്ദര്‍ സിങാണ് സ്വര്‍ണം നേടിയത്. 16.77 മീറ്റര്‍ ചാടിയാണ് അര്‍പീന്ദര്‍ ചരിത്രം സൃഷ്ടിച്ചത്.
48 വര്‍ഷത്തിന് ശേഷമാണ് ഏഷ്യന്‍ ഗെയിംസില്‍ ഈ ഇനത്തില്‍ ഇന്ത്യ മെഡല്‍ നേടുന്നത്. ഹെപ്റ്റാത്തലണില്‍ സ്വപ്ന ബര്‍മ്മനാണ് ഇന്ത്യക്കായി രണ്ടാം സ്വര്‍ണം നേടിയത്. വനിതകളുടെ 200 മീറ്ററില്‍ ഇന്ത്യന്‍ താരം ദ്യുതി ചന്ദിനാണ് വെള്ളി. 100 മീറ്ററിലും ദ്യുതി വെള്ളി നേടിയിരുന്നു. മിക്‌സഡ് ടേബിള്‍ ടെന്നീസില്‍ ഇന്ത്യന്‍ ടീം വെങ്കലം നേടി.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.