2020 August 15 Saturday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ട്രാഫിക് ബോധവല്‍കരണ റാലി നടത്തി

കൊട്ടാരക്കര: പൂയപ്പള്ളി ഗവ. ഹൈസ്‌കൂളിലെ വിദ്യാര്‍ഥികള്‍  ട്രാഫിക് ബോധവല്‍കരണ റാലി നടത്തി. സ്‌കൂളിലെ എസ്.പി.സി യൂനിറ്റും ജെ.ആര്‍.സി യൂനിറ്റും സ്‌കൗട്ടും മറ്റു വിദ്യാര്‍ഥികളും അധ്യാപകരും പങ്കെടുത്തു. വാര്‍ഡ് മെമ്പര്‍ സൂസന്‍ കെ .മാണിയും പ്രഥമാധ്യാപിക കെ.പി ഗീതാകുമാരിയും സംയുക്തമായി റാലി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഹംസാ റാവുത്തര്‍, പി.ടി.എ പ്രസിഡന്റ് എം.ബി പ്രകാശ്, സ്റ്റാഫ് സെക്രട്ടറി ഷിബു.ഡി.കെ, സീനിയര്‍ അസിസ്റ്റന്റ് കെ.മോഹനന്‍  പങ്കെടുത്തു.
കുളത്തൂപ്പുഴ:  ട്രാഫിക് ബോധവല്‍കരണ മാസാചരണത്തിന്റെ ഭാഗമായി കുളത്തൂപ്പുഴ സാം ഉമ്മന്‍ മെമ്മോറിയല്‍ ഗവ. ടെക്‌നിക്കല്‍ ഹൈസ്‌കൂളിലെ സേഫ്റ്റി ക്ലബിന്റെ നേതൃത്വത്തില്‍ ട്രാഫിക് ബോധല്‍കരണ റാലി നടത്തി. റാലിയുടെ ഉദ്ഘാടനം കുളത്തൂപ്പുഴ എസ്.ഐ അനീഷ് നിര്‍വഹിച്ചു.
സ്‌കൂള്‍ സൂപ്രണ്ട് ഇന്‍ചാര്‍ജ് അജിലാല്‍ കെ.ടി അധ്യക്ഷനായി. സ്‌കൂള്‍ സേഫ്റ്റി ഓഫിസര്‍ എ.ജെ നജാം, അധ്യാപകരായ പ്രസന്നകുമാര്‍ ആര്‍, എലിസബത്ത് തോമസ്, അജു ജി, അജി എസ്, ജാഫര്‍ഖാന്‍ ജെ, മഹേഷ് പി.എസ്, ഷൈനി എസ് എന്നിവര്‍ നേതൃത്വം നല്‍കി.കഴിഞ്ഞദിവസം സ്‌കൂളിലെ സേഫ്റ്റി ക്ലബിന്റെ നേതൃത്വത്തില്‍ കുളത്തൂപ്പുഴ- മടത്തറ റൂട്ടില്‍ റോഡിന്റെ വശങ്ങളില്‍ നാശോന്മുഖമായിരുന്ന സൂചനാബോര്‍ഡുകള്‍ വൃത്തിയാക്കിയിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.