2019 July 17 Wednesday
മടിയന്മാരുടെയും മൂഢന്മാരുടെയും പ്രവൃത്തി ദിവസം എന്നും നാളെയായിരിക്കും

ട്രാഫിക് നിയമ ലംഘനങ്ങള്‍ക്കെതിരെ അപ്പീല്‍ നല്‍കുന്നതിനുള്ള സൗകര്യം വര്‍ധിപ്പിച്ചു

ജിദ്ദ: സഊദിയില്‍ ട്രാഫിക് നിയമ ലംഘനങ്ങളില്‍ സംഭവിക്കുന്ന പിഴവുകള്‍ക്കെതിരെ അപ്പീല്‍ നല്‍കുന്നതിനുള്ള സൗകര്യം വര്‍ധിപ്പിച്ചു. സാഹിര്‍ ക്യാമറകള്‍ വഴി അബദ്ധത്തില്‍ സംഭവിക്കുന്ന നിയമലംഘനങ്ങള്‍ക്കെതിരെ അപ്പീല്‍ നല്‍കുന്നതിനുള്ള രാജ്യത്തെ കേന്ദ്രങ്ങളുടെ എണ്ണം വര്‍ധിപ്പിച്ചാണ് പുതിയ സൗകര്യമൊരുക്കിയിരിക്കുന്നത്. ഡ്രൈവിങിനിടയില്‍ യാദൃശ്ചികമായോ അബദ്ധത്തിലോ സംഭവിക്കുന്ന നിയലംഘനങ്ങളില്‍ അപ്പീല്‍ സമര്‍പ്പിക്കുന്നതിനുള്ള സൗകര്യം അടുത്തിടെയാണ് രാജ്യത്ത് നടപ്പില്‍ വരുത്തിയിരുന്നത്. ഇത്തരം ഘട്ടങ്ങളില്‍ നിയമലംഘനങ്ങള്‍ക്കെതിരെ അപ്പീല്‍ നല്‍കുന്നതിനുള്ള സൗകര്യം രാജ്യത്തെ മൂന്ന് ഏരിയകളില്‍ കൂടി കഴിഞ്ഞ ദിവസം മുതല്‍ തുടക്കമായി. ഇതോടെ രാജ്യത്തെ അപ്പീല്‍ നല്‍കാവുന്ന ഏരിയകളുടെ എണ്ണം അഞ്ചായി. മദീന, അസീര്‍, ജിസാന്‍, അല്‍ ഖസീം, അല്‍ ബാഹ എന്നിവിടങ്ങളിലാണ് പുതിയ സൗകര്യം നടപ്പില്‍ വന്നത്. അബ്ശിര്‍ വഴിയാണ് പരാതിക്കാരന് അപ്പീല്‍ നല്‍കാന്‍ സാധിക്കുക. സംവിധാനം രാജ്യത്തിന്റെ മറ്റു ഭാഗങ്ങളില്‍ കൂടി ഉടന്‍ നടപ്പിലാക്കുമെന്നും ട്രാഫിക് വിഭാഗം അറിയിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.