2018 August 14 Tuesday
സ്വാതന്ത്ര്യം തന്നെയമൃതം, സ്വാതന്ത്ര്യം തന്നെ ജീവിതം പാരതന്ത്ര്യം മാനികള്‍ക്ക് മൃതിയേക്കാള്‍ ഭയാനകം
 കുമാരനാശാന്‍

ട്രയംഫ് മോട്ടോര്‍ സൈക്കിള്‍സിന്റെ രണ്ട് മോഡലുകള്‍ കൂടി നിരത്തിലെത്തി

ടൈഗര്‍ 800 എക്‌സ് സി ആര്‍, എക്‌സ് ആര്‍ എന്നീ പുതിയ മോഡലുകള്‍ ട്രയംഫ് മോട്ടോര്‍ സൈക്കിള്‍സ് ഇന്ത്യ കൊച്ചിയില്‍ പുറത്തിറക്കി.

ട്രയംഫ് മോഡലുകളില്‍ ഏറ്റവും അധികം സ്വീകാര്യതയുള്ള മോഡലാണ് ടൈഗര്‍. ഓഫ് റോഡിലും ഓണ്‍ റോഡിലും മികച്ച പെര്‍ഫോമന്‍സ് നല്‍കുന്ന തരത്തിലാണ് മോട്ടോര്‍സൈക്കിള്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്.

കൂടുതല്‍ തെളിമയുള്ള എല്‍ജിഡി ലൈറ്റ്, അഡ്വഞ്ചര്‍ റൈഡേഴ്‌സിന്റെ ഇഷ്ടവിനോദമായ ഓഫ് റോഡിങിന് പറ്റിയ തരത്തിലുള്ള റൈഡ് മോഡുകള്‍, പുതിയ സ്വിച്ച് ക്യൂബ്, സിംഗിള്‍ ബട്ടണ്‍ ക്രൂയിസ് കണ്‍ട്രോള്‍ തുടങ്ങിയ നിരവധി ഫീച്ചറുകള്‍ വാഹനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഓഫ് റോഡിലും ഓണ്‍ റോഡിലും മികച്ച ബ്രേക്കിങിനായി എക്‌സ് സി എക്‌സ്, എക്‌സ് ആര്‍ എക്‌സ് മോഡലുകളില്‍ ബ്രംബോ ഫ്രണ്ട് ബ്രേക്ക് ഘടിപ്പിച്ചിട്ടുണ്ട്. പുതിയ മൂന്ന് മോഡലുകളിലും ഉപയോഗിച്ചിരിക്കുന്നത് 3 സിലിണ്ടര്‍ എന്‍ജിനാണ്.

റൈഡ് ബൈ വയര്‍ ഇലക്ട്രോണിക് ത്രോട്ടില്‍ കണ്ട്രോളോട് കൂടിയതാണ് ഈ എന്‍ജിന്‍. സ്വിച്ചബിള്‍ എബിഎസ് ആന്‍ഡ് ട്രാക്ഷന്‍ കണ്‍ട്രോള്‍ മൂന്ന് മോഡലുകളിലുമുണ്ട്. എക്‌സ്ആറിന് 11.76 ലക്ഷവും എക്‌സ് സി എക്‌സിന് 13.76 ലക്ഷം രൂപയുമാണ് വില

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.