2020 July 13 Monday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ട്രംപ് പേടിയില്‍ സ്റ്റീഫന്‍ ഹോക്കിങ്ങും

ലണ്ടന്‍: ഡൊണാള്‍ഡ് ട്രംപിന് കീഴിലുള്ള അമേരിക്കയിലേക്ക് പോകാന്‍ തനിക്ക് ഭയമെന്ന് പ്രശസ്ത ശസ്ത്രജ്ഞ്ന്‍ സ്റ്റീഫന്‍ ഹോക്കിങ്.
അമേരിക്ക സന്ദര്‍ശിക്കണമെന്നും അവിടുത്തെ ശാസ്ത്രജ്ഞന്മാരുമായി സംസാരിക്കാന്‍ ആഗ്രഹമുണ്ടെന്നും എന്നാല്‍ അവിടെ താന്‍ സ്വീകരിക്കപെടുമോ എന്ന ആശങ്കയാണ് ഉള്ളതെന്നും ബ്രിട്ടനിലെ ഒരു സ്വകാര്യ ചാനലിലെ അഭിമുഖത്തില്‍ അദ്ദേഹം പങ്കുവച്ചത്.

ഒട്ടും ഉദാര ചിന്താഗതിക്കാരല്ലാത്ത തന്റെ വോട്ടുബാങ്കിനെ തൃപ്തിപെടുത്താനാണ് ട്രംപ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. പ്രതിസന്ധികള്‍ക്കിടയിലും അമേരിക്ക ഇപ്പോഴും തന്നെ കൊതിപ്പിക്കുന്നുണ്ടന്നും ഇനി അങ്ങോട്ട് പോകാന്‍ കഴിയുമോയെന്ന് അറിയില്ലെന്നും അദേഹം പറഞ്ഞു.

ട്രംപിനെതിരേ മുന്‍പും ഹോക്കിങ് വിമര്‍ശനമുന്നയിച്ച് രംഗത്തുവന്നിട്ടുണ്ട്.2009-ല്‍ ബറാക് ഒബാമയില്‍ നിന്ന് ശാസ്ത്രത്തിനുള്ള അമേരിക്കന്‍ ബഹുമതിയായ ഫ്രങ്കഌന്‍ മെഡല്‍ അദ്ദേഹം സ്വീകരിച്ചിരുന്നു. ട്രംപിന്റെ പാരിസ്ഥിതിക നിലപാടിനെതിരെയും അദേഹം ആശങ്ക പ്രകടിപ്പിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.