2017 April 26 Wednesday
സൗന്ദര്യം കാഴ്ചയെ ആകര്‍ഷിക്കുന്നു. അര്‍ഹത ആത്മാവിനെ കീഴടക്കുന്നു.
അലക്‌സാണ്ടര്‍ പോപ്പ്‌

ട്രംപ് കുടുംബത്തെ സംരക്ഷിക്കാനുള്ള ചെലവ് എത്രയായിരിക്കും?

download

 

വാഷിങ്ടണ്‍:എട്ടു വര്‍ഷത്തിനിടെ ഒബാമയുടെ യാത്രാ ചെലവു മാത്രം 97 മില്യണ്‍ ഡോളറാണ്. പ്രസിഡന്റായ ശേഷം ട്രംപ് നടത്തിയ യാത്രകളുടെ ചെലവു കണക്ക് നോക്കിപ്പോള്‍ ട്രംപ് അതും മറികടക്കുമെന്നാണ് റിപ്പോര്‍ട്ട്. പാം ബീച്ച്, ഫ്‌ളോറിഡ എന്നിവടങ്ങളിലേക്ക് നടത്തിയ ട്രംപിന്റെ യാത്രകളാണ് ആദ്യം തന്നെ വലിയ ചെലവുണ്ടെന്ന കണക്കു ലഭിച്ചത്.

ട്രംപിന്റെ മൂന്നു ട്രിപ്പുകള്‍ക്ക് ചെലവായ തുക 10 മില്യണ്‍ ഡോളറാണ്. ട്രംപിനെ അനുഗമിക്കുന്നവരുടെയും സുരക്ഷാ സേനയുടെയും ചെലവാണിത്.

ട്രംപ് ടവറിനും പ്രഥമ വനിത മെലാനിയ ട്രപിനും സംരക്ഷണമൊരുക്കാന്‍ പൊലിസിന് ദിനേന അഞ്ചു ലക്ഷം ഡോറളാണ് ചെലവ്. ഓരോ വര്‍ഷവും വേണ്ടിവരിക 183 മില്യണ്‍ ഡോളര്‍.

ട്രംപ് ടവറില്‍ പെന്റഗണ്‍ വാടകയ്‌ക്കൊരു ഓഫിസ് എടുത്തിട്ടുണ്ട്. ഇതിനുള്ള ചെലവും പ്രസിഡന്റിന്റെ പേരില്‍ വരും. ഇതിനായി ചെലവാകുന്നത് മാസം 1.5 മില്യണ്‍ ഡോളറാണ്.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.