2018 August 20 Monday
നിങ്ങളെല്ലാം ആദമില്‍ നിന്നാണ്; ആദം മണ്ണില്‍ നിന്നും.
മുഹമ്മദ് നബി (സ)

ട്രംപ്-ഉന്‍ കൂടിക്കാഴ്ച: ഉ.കൊറിയയുടെ പ്രതികരണം ലഭിച്ചില്ലെന്ന് ദ.കൊറിയ

സിയൂള്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായുള്ള കിം ജോങ് ഉന്നിന്റെ കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട് ഉ.കൊറിയയുടെ പ്രതികരണം ലഭിച്ചിട്ടില്ലെന്ന് ദ.കൊറിയ. ഉന്നുമായി കൂടിക്കാഴ്ച നടത്താനുള്ള ക്ഷണം വെള്ളിയാഴ്ച ട്രംപ് സ്വീകരിച്ചിരുന്നു. അമേരിക്കയിലെത്തിയ ദ.കൊറിയന്‍ നയതന്ത്ര സംഘമാണ് ട്രംപിന് ഉ.കൊറിയയുടെ എഴുത്ത് കൈമാറിയത്. അടുത്ത മെയ് മാസം ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച നടന്നേക്കുമെന്നും വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.
”വിഷയത്തെ കരുതലോടെയാണ് അവര്‍ കാണുന്നത്. കൂടിക്കാഴ്ചയില്‍ തങ്ങളുടെ നിലപാട് രൂപീകരിക്കാന്‍ അവര്‍ക്ക് കൂടുതല്‍ സമയം ആവശ്യമാണ്”-ദ.കൊറിയ യൂനിഫിക്കേഷന്‍ മന്ത്രാലയം വക്താവ് പറഞ്ഞു.
വിഷയം പരിഹരിക്കുന്നതിന്റെ ഭാഗമായി ചൈന, ജപ്പാന്‍ എന്നിവിടങ്ങളിലും ദ.കൊറിയ ദൗത്യസംഘത്തെ അയക്കുന്നുണ്ട്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.