2019 November 12 Tuesday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

ട്രംപ് അമേരിക്കയെ വിഭജിക്കാന്‍ ശ്രമിക്കുന്നു: ഹിലരി

ഫിലാഡല്‍ഫിയ: അമേരിക്കയെ വിഭജിക്കാനാണ് ഡൊണാള്‍ഡ് ട്രംപ് ശ്രമിക്കുന്നതെന്ന് ഡെമോക്രാറ്റിക് പാര്‍ടി സ്ഥാനാര്‍ഥി ഹിലരി ക്ലിന്റണ്‍. വ്യാഴാഴ്ച ഫിലാഡല്‍ഫിയയില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ നോമിനേഷന്‍ സ്വീകരിച്ച ശേഷം പാര്‍ട്ടി കണ്‍വന്‍ഷനില്‍ സംസാരിക്കുകയായിരുന്നു ഹില്ലരി.

ലോകത്തിനു മുന്‍പില്‍ അമേരിക്കയുടെ ഇരുണ്ട ചിത്രം കാണിക്കാനാണ് ട്രംപ് ശ്രമിക്കുന്നത്. ജനങ്ങള്‍ക്കിടയില്‍ മതിലുകളല്ല രാജ്യത്തിന്റെ സമ്പത്ത് വ്യവസ്ഥയാണ് നിര്‍മിക്കേണ്ടതെന്നും ഹിലരി പറഞ്ഞു.

മാറ്റത്തിലേക്ക് രാജ്യത്തെ നയിക്കാന്‍ ഒന്നിച്ചു നില്‍ക്കണം. തീവ്രവാദത്തെ ഇല്ലായ്മ ചെയ്യും. സ്വന്തം പാര്‍ട്ടിയിലെ തന്റെ എതിരാളിയായിരുന്ന ബേണി സാന്റേഴ്‌സിന് ഹിലരി നന്ദി പറഞ്ഞു. സാന്‍ഡേഴ്‌സ് മുന്നോട്ടുവെച്ച ലക്ഷ്യങ്ങളാണ് പാര്‍ട്ടിയുടെ ലക്ഷ്യമെന്നും ഹിലരി ചൂണ്ടിക്കാട്ടി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.