2019 April 23 Tuesday
പുറമെ നിന്ന് അടിച്ചേല്‍പിക്കാവുന്ന ഒന്നല്ല ജനാധിപത്യം എന്നത്. അത് ഉള്ളില്‍ നിന്നുതന്നെ വരേണ്ടതാണ് -മഹാത്മാഗാന്ധി

ട്രംപിലെനിക്കു വിശ്വാസം; നിരായൂധീകരണം ഉടന്‍: കിം

സോള്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപില്‍ തനിക്കുള്ള വിശ്വാസം ഇപ്പോഴും അചഞ്ചലമാണെന്നും കൊറിയന്‍ മേഖല നിരായൂധീകരിക്കുമെന്ന് അദ്ദേഹത്തിനു കൊടുത്ത ഉറപ്പ് ഉടനെ നിറവേറ്റുമെന്നും ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ വ്യക്തമാക്കി.

ഉത്തര ദക്ഷിണകൊറിയന്‍ ഭരണാധികാരികളുടെ കൂടിക്കാഴ്ചയ്ക്കു മുന്നോടിയായി തന്നെ സന്ദര്‍ശിച്ച ദക്ഷിണകൊറിയന്‍ ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തുമ്പോഴാണ് കിം ജോങ് ഉന്‍ ഇക്കാര്യം അറിയിച്ചത്.

ദക്ഷിണകൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജോ ഇന്നുമായുള്ള തന്റെ കൂടിക്കാഴ്ചയിലെ പ്രധാന ചര്‍ച്ചാവിഷയം ഈ മേഖലയിലെ നിരായുധീകരണവും ശത്രുതയും ഇല്ലാതാക്കലായിരിക്കുമെന്നും കിം പറഞ്ഞു.

ഉത്തരകൊറിയന്‍ തലസ്ഥാനത്തുവച്ച് സെപ്റ്റംബര്‍ 18 നും 20 നുമിടയിലാണ് ഇരുനേതാക്കളുടെയും കൂടിക്കാഴ്ച. ലോകം വളരെ ആകാംക്ഷയോടെയാണ് ഈ കൂടിക്കാഴ്ചയെ നോക്കിക്കാണുന്നത്.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.