2020 July 13 Monday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ട്രംപിന് വീണ്ടും തിരിച്ചടി: യാത്രാ നിരോധനം നടപ്പാക്കേണ്ടെന്ന് ഹവായ് കോടതി

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ട് ട്രംപിന് വീണ്ടും തിരിച്ചടി. ട്രംപിന്റെ പുതിയ യാത്രാ നിരോധന ഉത്തരവിനും കോടതി വിലക്ക്. യാത്രാ നിരോധനം നടപ്പാക്കേണ്ടതില്ലെന്ന് ഹവായ് കോടതി ഉത്തരവിട്ടു. ഉത്തരവ് പ്രാബല്യത്തില്‍ വരുന്നതിന് മണിക്കൂറുകള്‍ക്കു മുമ്പാണ് നടപടി.

നിരോധനം നടപ്പാക്കുന്നത് രാജ്യസുരക്ഷക്കാണെന്ന വാദം സംശയം ജനിപ്പിക്കുന്നതാണെന്ന് യു.എസ് ജില്ലാ ജഡ്ജ് ഡെറിക് വാട്‌സണ്‍ പറഞ്ഞു. പുതിയ ഉത്തരവ് മുസ്‌ലിം സമൂഹത്തെ ദ്രോഹിക്കുന്നതാണ്. വിനോദ സഞ്ചാരികളേയും വിദേശ വിദ്യാര്‍ഥികളേയും ഇത് ബാധിക്കും. ഉത്തരവില്‍ ഇസ്‌ലാം എന്ന് പേരെടുത്ത് പറയുന്നില്ലെങ്കിലും പ്രത്യേക മതത്തിനെതിരെയാണെന്നത് മനസ്സിലാക്കാമെന്നും കോടതി നിരീക്ഷിച്ചു.
അഭൂതപൂര്‍വ്വമായ വിധിയാണിതെന്ന് ട്രംപ് പ്രതികരിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.