2020 February 19 Wednesday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

ട്രംപിന് ഫേസ്ബുക്കില്‍ ഭീഷണി: പ്രതി അറസ്റ്റില്‍

പി.പി ചെറിയാന്‍

 

ഫ്‌ളോറിഡ : പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ വധിക്കുകയോ അപായപ്പെടുത്തുകയോ ചെയ്യുമെന്ന് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ബ്രൊവാര്‍ഡില്‍ നിന്നുള്ള കെവിന്‍ കീത്ത ക്രോണിനെ(59) അറസ്റ്റ് ചെയ്ത് ജയിലിലടച്ചതായി ഫെഡറല്‍ അധികൃതര്‍ അറിയിച്ചു. ഇയാള്‍ക്കെതിരേ നിരവധി കേസുകള്‍ ബ്രൊവാര്‍ഡ് കൗണ്ടിയിലുണ്ടെന്ന് പൊലിസ് പറഞ്ഞു.
യു.എസ് സീക്രട്ട് സര്‍വിസ് ഏജന്റ്‌സ് നല്‍കിയ രഹസ്യ സന്ദേശമനുസരിച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ട്രംപ് എന്റെ പ്രസിഡന്റല്ല, സ്‌റ്റേറ്റിന്റെ ശത്രുവാണ്. കെവിന്‍ തന്റെ ഫേസ് ബുക്കില്‍ കുറിച്ചു.
ട്രംപിനെ സംരക്ഷിക്കേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്വമാണെന്നാണ് യു.എസ് സിക്രട്ട് സര്‍വിസ് അറസ്റ്റിന് നല്‍കിയ വിശദീകരണം.
സ്‌നൈഫര്‍ റൈഫിള്‍ പിടിച്ചു നില്‍ക്കുന്ന ഒരു ചിത്രവും കുറിപ്പിനു മുകളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ട്രംപിനെ ഭീഷണിപ്പെടുത്തി ഫേസ്ബുക്കില്‍ പോസ്റ്റിട്ട കെവിന്‍ കുറ്റം തെളിയുകയാണെങ്കില്‍ 5 വര്‍ഷം തടവു ശിക്ഷ അനുഭവിക്കേണ്ടി വരും. ഇതിനു പുറമെ 250,000 ഡോളര്‍ പിഴയും ഒടുക്കേണ്ടിവരും


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News