2019 February 19 Tuesday
യുക്തിയും ശാന്തമായി തീരുമാനമെടുക്കാനുള്ള കഴിവുമാണ് ഒരു നേതാവിനുവേണ്ട വിശിഷ്ടഗുണങ്ങള്‍ -കോര്‍ണിലിയസ് ടാസിറ്റസ്‌

ട്രംപിന് തിരിച്ചടി; ജോണ്‍ മക്കൈന്‍ പിന്തുണ പിന്‍വലിച്ചു

വാഷിങ്ടണ്‍: രണ്ടാം സ്ഥാനാര്‍ഥി സംവാദത്തിന് മണിക്കൂറുകള്‍ ശേഷിക്കെ 2008 യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ജോണ്‍ മക്കൈന്‍ ഡൊണാള്‍ഡ് ട്രംപിന് നല്‍കിയിരുന്ന പിന്തുണ പിന്‍വലിച്ചു.

ട്രംപിന്റെ സ്്ത്രീവിരുദ്ധ പരാമര്‍ശങ്ങളാണ് മക്കൈനെ പിന്തുണ പിന്‍വലി്ക്കാന്‍ പ്രേരിപ്പിച്ചത്. ട്രംപ് നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശം വന്‍ വിവാദമായിരുന്നു. ഇതിനു പിന്നാലെയാണ് പരസ്യപ്രസ്താവനയുമായി മക്കൈന്‍ രംഗത്തെത്തിയത്.

സ്ത്രീകള്‍ക്കെതിരായ ട്രംപിന്റെ മോശം പരാമര്‍ശങ്ങള്‍ എല്ലാ അതിര്‍വരമ്പുകളും ലംഘിച്ച പശ്ചാത്തലത്തില്‍ ട്രംപിനെ പിന്തുണയ്ക്കാന്‍ സാധിക്കില്ലെന്ന് ജോണ്‍ മക്കൈന്‍ പ്രസ്താവനയില്‍ പറഞ്ഞു.ട്രംപിന്റെ പരാമര്‍ശത്തിനെതിരേ ഭാര്യ മെലാനി ട്രംപും രംഗത്തുവന്നിരുന്നു.

2005 ലാണ് ഡൊണാള്‍ഡ് ട്രംപ് ഒരു സ്ത്രീക്കെതിരെ അശ്ലീല പരാമര്‍ശം നടത്തിയത്. വിവാഹിതയായ സ്ത്രീയോട് ലൈംഗിക ചുവയുള്ള പരാമര്‍ശങ്ങള്‍ നടത്തുന്നതിന്റെ വിഡിയോ ദൃശ്യങ്ങളാണ് ദ വാഷിങ്ടണ്‍ പോസ്റ്റ് വെള്ളിയാഴ്ച പുറത്തുവിട്ടത്. ഇതോടെ എതിര്‍ സ്ഥാനാര്‍ഥിയുടെ അനുഭാവികള്‍ ട്രംപിനെതിരെ രംഗത്തുവന്നതോടെ ട്രംപ്് മാപ്പുപറയുകയും ചെയ്തിരുന്നു.

നേരത്തെ മുന്‍ ലോക സുന്ദരിയായ അലിസിയ മഷാഡോയെ അപമാനിച്ചെന്ന ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ഹിലരി ക്ലിന്റണിന്റെ ആരോപണം വന്‍ വിവാദങ്ങള്‍ക്ക് തുടക്കമിട്ടിരുന്നു


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.