2020 July 12 Sunday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ട്രംപിന് ഇറാന്റെ അറസ്റ്റ് വാറന്റ്; ഇന്റര്‍പോള്‍ സഹായം തേടി

 

തെഹ്‌റാന്‍: ഖാസിം സുലൈമാനി വധവുമായി ബന്ധപ്പെട്ട് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച് ഇറാന്‍. ട്രംപിനെയും കേസില്‍ പ്രതികളായ മറ്റ് ആളുകളെയും പിടികൂടുന്നതിന് ഇന്റര്‍പോള്‍ സഹായം തേടിയിട്ടുമുണ്ട്.
ജനുവരി മൂന്നിനാണ് ഇറാന്റെ ഖുദ്‌സ് സേനാ മേധാവിയായ ജനറല്‍ ഖാസിം സുലൈമാനിയെ ബഗ്ദാദ് വിമാനത്താവളത്തിനു സമീപംവച്ച് ഡ്രോണ്‍ ആക്രമണത്തിലൂടെ യു.എസ് സേന വകവരുത്തിയത്.
കൊലപാതകത്തില്‍ പങ്കാളികളായ ട്രംപിനും മറ്റു 35 പേര്‍ക്കുമെതിരേ കൊലക്കുറ്റവും ഭീകരതയുമാണ് ചുമത്തിയിട്ടുള്ളതെന്ന് ഇറാന്‍ പ്രോസിക്യൂട്ടര്‍ അലി അല്‍ഖാസിമെര്‍ പറഞ്ഞു. ട്രംപ് അധികാരമൊഴിഞ്ഞാലും അദ്ദേഹത്തിനെതിരായ നിയമനടപടി തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം ഇറാന്റെ പ്രസ്താവനയോട് ഇന്റര്‍പോള്‍ പ്രതികരിച്ചിട്ടില്ല. ട്രംപിനും കേസിലെ മറ്റു പ്രതികള്‍ക്കുമെതിരേ ഇന്റര്‍പോള്‍ റെഡ് നോട്ടിസ് പുറപ്പെടുവിക്കണമെന്നും ഇറാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. റെഡ് നോട്ടിസ് പ്രകാരം ആവശ്യപ്പെട്ട രാജ്യത്തിനു വേണ്ടി ഭരണകൂടത്തിന് അറസ്റ്റ് ചെയ്യാം.
എന്നാല്‍ അറസ്റ്റിന് നിര്‍ബന്ധിക്കാന്‍ റെഡ് നോട്ടിസിന് അധികാരമില്ല. അതേസമയം ആവശ്യപ്പെട്ടയാളുടെ യാത്ര സര്‍ക്കാരിന് റദ്ദാക്കാം.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.