2019 June 25 Tuesday
അന്യന്റെ ഭാരം ലഘൂകരിക്കുന്ന ആരും ലോകത്തിന് ഉപയോഗശൂന്യമല്ല. -ചാള്‍സ് ഡിക്കന്‍സ്‌

ട്രംപിന്റെ മുന്‍ ഉപദേഷ്ടാവിന് ജയില്‍ ശിക്ഷ

വാഷിങ്ടണ്‍: പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റഷ്യന്‍ ഇടപെടലുമായി ബന്ധപ്പെട്ട് ട്രംപിന്റെ മുന്‍ ഉപദേഷ്ടാവ് ജോര്‍ജ് പാപഡോപൗലോസിന് ജയില്‍ ശിക്ഷ. 14 ദിവസത്തെ തടവിനാണ് യു.എസ് ഡിസ്ട്രിക്റ്റ് ജഡ്ജി റാന്‍ഡോള്‍ഫ് മോസ് വെള്ളിയാഴ്ച വിധിച്ചത്. 

തെരഞ്ഞെടുപ്പിലെ ഇടപെടലുമായി ബന്ധപ്പെട്ട് എഫ്.ബി.ഐയോട് കളവ് പറഞ്ഞു എന്ന കുറ്റത്തിനാണ് ശിക്ഷ. ഡമോക്രാറ്റുകള്‍ തട്ടിയെടുത്ത ഇ-മെയിലുകള്‍ റഷ്യക്കാരുടെ കൈയിലുണ്ടെന്ന വിവരം മറച്ച് ജോര്‍ജ് പാപഡോപൗലോസ് കളവു പറയുകയായിരുന്നു. ഇദ്ദേഹം കോടതിയില്‍ കുറ്റസമ്മതം നടത്തിയിരുന്നു. ധീരനായ രാജ്യസ്‌നേഹിയാണ് താനെന്ന് കോടതി വധിക്ക് ശേഷം ജോര്‍ജ് പാപഡോപൗലോസ് പറഞ്ഞു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.