2019 September 17 Tuesday
ദാരിദ്ര്യത്തെക്കുറിച്ച് ലജ്ജിക്കാനില്ല. അതില്‍ ലജ്ജതോന്നുന്നതാണ് ലജ്ജാകരം.

ട്രംപിന്റെ ഒറ്റ ഫോണ്‍ കോളില്‍ ബൈക്കുകളുടെ നികുതി പകുതിയായി കുറച്ച് മോദി

വാഷിങ്ടണ്‍: യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഒരു ഫോണ്‍ കോളില്‍ യു.എസ് മോട്ടോര്‍ സൈക്കിളുകള്‍ക്കുള്ള നികുതി 100 ശതമാനത്തില്‍ നിന്ന് 50 ആയി കുറച്ച് മോദി. എന്നാല്‍ ഇത് പോരെന്നും പൂര്‍ണമായും നികുതി ഒഴിവാക്കണമെന്നുമാണ് ട്രംപ് ആവശ്യപ്പെട്ടിരിക്കുന്നത്.
ഫോണ്‍ കോളിലൂടെ ബൈക്കുകളുടെ നികുതി 50 ശതമാനമായി കുറച്ചെങ്കിലും ഇത് മാത്രം പര്യാപ്തമല്ലെന്ന് അദ്ദേഹത്തോട് പറഞ്ഞെന്ന് ട്രംപ് യു.എസ് മാധ്യമത്തോട് പറഞ്ഞു. ‘ഞങ്ങള്‍ വിഡ്ഢികളല്ല, എല്ലാ കാലവും ഞങ്ങളെ പറ്റിക്കാന്‍ സാധിക്കില്ല, ഇന്ത്യയില്‍ നിന്ന് യു.എസിലേക്ക് ആയിരക്കണക്കിന് ബൈക്കുകളാണ് നികുതിയില്ലാതെ ഇറക്കുമതി ചെയ്യുന്നത്. യു.എസ് മോട്ടോര്‍ സൈക്കിളിന് നികുതി പൂര്‍ണമായി എടുത്തുകളയണമെന്ന ആവശ്യത്തോട് ആലോചിച്ച് തീരുമാനിക്കാമെന്നായിരുന്നു മോദിയുടെ മറുപടി.
ഗാട്ട് കരാര്‍ (ജനറല്‍ എഗ്രിമെന്റ് ഓണ്‍ താരിഫ്‌സ് ആന്‍ഡ് ട്രേഡ്) അനുസരിച്ച് ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ള ഉല്‍പന്നങ്ങള്‍ക്ക് യു.എസില്‍ നികുതിയില്ല. എന്നാല്‍ ഇന്ത്യ 20 ശതമാനത്തില്‍ കൂടുതല്‍ ഇറക്കുമതിചുങ്കം യു.എസില്‍ നിന്നുള്ള എല്ലാ ഉല്‍പന്നങ്ങള്‍ക്കും ഈടാക്കുന്നുണ്ട്.
ഈ വ്യത്യാസം ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ല. ഇന്ത്യയില്‍ നിന്ന് നയാപൈസ ഇറക്കുമതിചുങ്കം വാങ്ങാതെയാണ് അവരുടെ മൊട്ടോര്‍ സൈക്കിള്‍ ഇവിടെ വിറ്റഴിക്കുന്നത്. യു.എസ് മോട്ടോര്‍സൈക്കിളുകള്‍ ഇന്ത്യയില്‍ വിറ്റഴിക്കണമെങ്കില്‍ 100 ശതമാനം ഇറക്കുമതിചുങ്കം നല്‍കണം, ഇരട്ടനീതിയാണിത് -ട്രംപ് പറഞ്ഞു.
കഴിഞ്ഞ മാര്‍ച്ചില്‍ അമേരിക്കന്‍ വാഹന നിര്‍മാതാക്കളായ ഹാര്‍ലി ഡേവിഡ്‌സണ്‍ ഇന്ത്യയില്‍ ഇറക്കുമതി ചെയ്യുന്ന മോഡലുകളുടെ വില കുത്തനെ കുറച്ചിരുന്നു. പൂര്‍ണമായും ഇറക്കുമതി ചെയ്യുന്ന ഹൈ പവര്‍ ബൈക്കുകളുടെ കസ്റ്റംസ് ഡ്യൂട്ടി 50 ശതമാനത്തോളം കേന്ദ്രസര്‍ക്കാര്‍ കുറച്ചതിനു പിന്നാലെയാണ് വില കുത്തനെ കുറച്ചത്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News